Follow KVARTHA on Google news Follow Us!
ad

ഷോപ്പിംഗ് വിസ്മയമൊരുക്കാന്‍ ലുലു മാള്‍; ഉദ്ഘാടനം മാര്‍ച്ച് 10ന്

ഇന്ത്യയിലെ ഏറ്റവും വലിയ മാളെന്ന വിശേഷണവുമായി ഷോപ്പിംഗ് വിസ്മയത്തിലേക്ക് മിഴി തുറക്കാന്‍ ഇടപ്പള്ളിയില്‍ ലുലു ഇന്റര്‍നാഷനല്‍ ഷോപ്പിംഗ് മാള്‍ ഉദ്ഘാടന Lulu mall, Hyper Market, Inauguration, Oommen Chandy, Kerala, Kochi, Lulu Fashion, Car Parking,
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ മാളെന്ന വിശേഷണവുമായി ഷോപ്പിംഗ് വിസ്മയത്തിലേക്ക് മിഴി തുറക്കാന്‍ ഇടപ്പള്ളിയില്‍ ലുലു ഇന്റര്‍നാഷനല്‍ ഷോപ്പിംഗ് മാള്‍ ഉദ്ഘാടന സജ്ജമായി. മാര്‍ച്ച് 10ന് സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ലുലുമാള്‍ ഉദ്ഘാടനം ചെയ്യുന്നത്.

ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍മാര്‍ക്കറ്റായ ഇത് ഇടപ്പള്ളിയില്‍ എന്‍.എച്ച് 17ഉം എന്‍.എച്ച് 47ഉം കൂടിച്ചേരുന്ന ഭാഗത്ത് 17 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്. മാളിന്റെ മൊത്തം വിസ്തീര്‍ണം ഏതാണ്ട് 25 ലക്ഷം ചതുരശ്രഅടിയാണ്. വസ്ത്രം, ഫാഷന്‍ ആക്‌സസറീസ്, ഇലക്ട്രോണിക്‌സ് തുടങ്ങിയ വിഭാഗങ്ങളിലായി ലോകത്തിലെ പ്രമുഖ ബ്രാന്‍ഡുകളുടെയെല്ലാം എക്‌സ്‌ക്‌ളൂസീവ് ഷോറൂമുകള്‍ ഇവിടെയുണ്ടാകും.

പല സ്ഥാപനങ്ങളുടെയും ഇന്ത്യയിലെ ആദ്യ ഔട്ട്‌ലെറ്റാണ് ലുലുവിലേത്. ലുലുഹൈപ്പര്‍ മാര്‍ക്കറ്റിന് പുറമെ, വിവാഹസാരികള്‍ക്കായി ലുലു സെലിബ്രേറ്റ്, മറ്റു ഫാഷന്‍ വസ്ത്ര ശേഖരങ്ങള്‍ക്ക് ലുലു ഫാഷന്‍, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ക്കായി ലുലു ഐ കണക്ട് എന്നിവയും എം.കെ. ഗ്രൂപ്പ് ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നുണ്ട്.

നാലുനിലകളിലായി സ്ഥിതി ചെയ്യുന്ന മാളില്‍ ഔട്ട്‌ലെറ്റുകള്‍ക്ക് പുറമെ ഫുഡ്‌കോര്‍ട്ട്, റെസ്‌റ്റോറന്റുകള്‍ കോഫീഷോപ്പുകള്‍ തുടങ്ങിയവയുമുണ്ടാകും. ഗെയിമിങ്ങ് സോണില്‍ ഒരുക്കിയിട്ടുള്ള അയ്യായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഐസ് സ്‌കേറ്റിംഗ് റിംഗ് മലയാളിക്ക് പുത്തന്‍ അനുഭവമായിരിക്കും പ്രദാനം ചെയ്യുക.

കേരളത്തിലെ ഏറ്റവും വലിയ മള്‍ട്ടിപ്‌ളക്‌സ് സമുച്ചയമാകും പി.വി.ആര്‍. സിനിമാസ് ലുലുമാളില്‍ ഒരുക്കുക. ഒമ്പത് സ്‌ക്രീനുകളുള്ള മള്‍ട്ടിപ്‌ളക്‌സ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കും.
മൂവായിരത്തിലേറെ കാറുകള്‍ക്കാകും ഇവിടെ പാര്‍ക്കിംഗ് സൗകര്യമുണ്ടാവുക. എന്‍.എച്ച്. 17ലേക്കും 47ലേക്കും തുറക്കുന്ന രണ്ട് കവാടങ്ങളുമുണ്ടാകും.

മാളിനോട് ചേര്‍ന്നുള്ള മാരിയട്ടിന്റെ പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണവും പുരോഗമിക്കുകയാണ്.
കടല്‍ പോലെ പരന്നുകിടക്കുന്ന ഷോറൂമും ഫുഡ് കോര്‍ട്ടും എന്റര്‍ടെയ്ന്‍മെന്റുകളും ലുലു മാളിനെ ഷോപ്പിംഗ് ഒരു വിനോദ സഞ്ചാര കേന്ദ്രത്തിന് സമാനമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

SUMMARY: Lulu Inter national shopping mall in Cochin will inaugurate on march 10 by Chief minister Oommen Chandy.

Keywords: Lulu mall, Hyper Market, Inauguration, Oommen Chandy, Kerala, Kochi, Lulu Fashion, Car Parking,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment