Follow KVARTHA on Google news Follow Us!
ad

സാംസങ്ങ് ഫോണ്‍ നിര്‍മാണ പ്ലാന്റില്‍ തൊഴില്‍ പീഡനം

സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ അതികായന്മാരായ സാംസങ്ങിന്റെ ഫോണ്‍ നിര്‍മാണ പ്ലാന്റില്‍ തൊഴില്‍ പീഡനം. Business,
Samsung, Phone, Production, Unit, Largest maker, TVs, Suppliers, Labor, Harassment, Contracts, South Korean company,
സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ അതികായന്മാരായ സാംസങ്ങിന്റെ ഫോണ്‍ നിര്‍മാണ പ്ലാന്റില്‍ തൊഴില്‍ പീഡനം. സാംസങ്ങ് ഫോണുകള്‍ നിര്‍മിക്കുന്ന ചൈനീസ് പ്ലാന്റിലെ തൊഴിലാളികളെ ദിവസം പതിനാറ് മണിക്കൂറിലധികം ജോലി

ചെയ്യിപ്പിക്കുന്നതായി പരാതി. കൂടാതെ ഇവര്‍ക്ക് മാസത്തില്‍ ഒരു ദിവസം മാത്രമാണ് അവധി നല്‍കുന്നത്. സംസങ്ങിന്റെ നിര്‍മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്ന നൂറിലധികം ചൈനീസ് കമ്പനികളിലായി 65,000 ജീവനക്കാര്‍ ജോലി ചെയ്യുന്നു. നിര്‍മാണ പ്ലാന്റില്‍ തൊഴില്‍ നിയമം ലംഘിച്ച് അധിക ജോലി ചെയ്യിക്കുന്നതായി സാംസങ്ങ് സ്ഥിരീകരിച്ചിരുന്നു.

സാംസങ്ങിന്റെ ചൈനീസ് പ്ലാന്റുകളില്‍ നടന്ന ഓഡിറ്റിലാണ് തൊഴില്‍ പീഡനം വ്യക്തമായത്. ചില പ്ലാന്റുകളില്‍ കുട്ടികളെ കൊണ്ട് ബാലവേല ചെയ്യിക്കുന്നതായും ആരോപണമുണ്ട്. എന്നാല്‍ ബാലവേല നടന്നതായി തെളിവില്ലെന്ന് സാംസങ്ങ് പ്രതികരിച്ചു. ആപ്പിള്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖ കമ്പനികളുടെ നിര്‍മാണ കരാര്‍ നല്‍കിയിരിക്കുന്നത് ചൈനീസ് കമ്പനികള്‍ക്കാണ്. കുറഞ്ഞ ലേബര്‍ ചാര്‍ജിന് ഗാഡ്ജറ്റുകള്‍ നിര്‍മിക്കാന്‍ സാധിക്കുന്നതിനാലാണ് വിദേശ കമ്പനികള്‍ ചൈനയെ ആശ്രയിക്കുന്നത്. അതേസമയം, ദിവസം 16 മണിക്കൂര്‍ ജോലി ചെയ്യിക്കുന്നത് അവസാനിപ്പിക്കാന്‍ കമ്പനി നടപടി സ്വീകരിക്കുമെന്ന് സാംസങ്ങ് വ്യക്തമാക്കി.

ഓവര്‍ ടൈം ജോലിക്ക് നിയമപരമായി അനുവദിക്കപ്പെട്ടത്തിന്റെ മൂന്നു മുതല്‍ ആറ് ഇരട്ടി വരെ ജോലി ചെയ്യിക്കുന്നതായി ചൈനയിലെ ലേബര്‍ വാച് ഡോഗ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. നിര്‍മാണ പ്ലാന്റുകളിലെ തൊഴില്‍ സാഹചര്യം വിലയിരുത്തുന്നതിന് സാംസങ്ങ് ഓഡിറ്റ് നടത്താറുണ്ട്. എന്നാല്‍ കമ്പനിയുടെ തന്നെ ഓഡിറ്റിന് വിശ്വാസ്യതയില്ലെന്നു നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഓഡിറ്റിന് പകരം സാംസങ്ങ് തൊഴിലാളികളുമായി നേരിട്ട് സംസാരിക്കണമെന്നും ആവശ്യമുയരുന്നു.

എന്നാല്‍ തൊഴിലാളികള്‍ക്ക് സാംസങ്ങുമായി നേരിട്ട് സംസാരിക്കുന്നതിനും പരാതികള്‍ അറിയിക്കുന്നതിനും ഹോട്ട്‌ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് സാംസങ്ങ് പ്രതികരിച്ചു. നിര്‍മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്ന 144 ചൈനീസ്

കമ്പനികളുമായുള്ള കരാര്‍ ഉടന്‍ പുനപരിശോധിക്കുമെന്നും സാംസങ്ങ് അറിയിച്ചു. അടുത്ത വര്‍ഷത്തെ ഓഡിറ്റ് കമ്പനി നേരിട്ട് നടത്താതെ മൂന്നാമതൊരു ഏജന്‍സിയെ എല്പിക്കുമെന്നും സാംസങ്ങ് അധികൃതര്‍ വ്യക്തമാക്കി.

SUMMARY: Samsung Electronics, the world’s largest maker of TVs and mobile phones, said an internal audit of suppliers in China found “inadequate practices” that include employees working more overtime than allowed by law.

Key Words: Samsung, Phone, Production, Unit, Largest maker, TVs, Suppliers, Labor, Harassment, Contracts, South Korean company,

Post a Comment