Follow KVARTHA on Google news Follow Us!
ad

ഇറാഖിൽ വീണ്ടും സ്ഫോടനങ്ങൾ; ഷിയ തീർത്ഥാടകരുൾപ്പെടെ 23 പേർ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഷിയ തീർത്ഥാടകരെ ലക്ഷ്യം വച്ച് നടത്തിയ സ്ഫോടനങ്ങളിൽ 23 പേർ കൊല്ലപ്പെട്ടു. World, Iraq, Bomb Blast, Obituary,
World, Iraq, Baghdad, Killed, Wounded, Obituary, Shia, Pilgrims, Karbala, Shrine,
ബാഗ്ദാദ്: ഷിയ തീർത്ഥാടകരെ ലക്ഷ്യം വച്ച് നടത്തിയ സ്ഫോടനങ്ങളിൽ 23 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ചയുണ്ടായ ഇരട്ട സ്ഫോടനങ്ങളിലാണ് ഇവർ കൊല്ലപ്പെട്ടത്. ബാഗ്ദാദിൽ നിന്നും 100 കിമീ അകലെയുള്ള ഹില്ലയിലാണ് ആദ്യ ആക്രമണമുണ്ടായത്. സ്ഥലത്തെ റെസ്റ്റോറന്റിനു പുറത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളിൽ സ്ഥാപിച്ചിരുന്ന ബോംബുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനങ്ങളിൽ 60 പേർക്ക് പരിക്കേറ്റു. അപകടത്തിനിരയായവർ ഷിയ തീർത്ഥാടകരും സുരക്ഷാ സൈനീകരുമാണ്.

രണ്ടാമത്തെ സ്ഫോടനം ബാഗ്ദാദിൽ നിന്നും 110 കിമീ അകലെ ഷിയ നഗരമായ കർബലയിലായിരുന്നു. നഗര പ്രവേശനകവാടത്തിനു സമീപമുണ്ടായ സ്ഫോടനത്തിൽ 8പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തെതുടർന്ന് സ്ഥലത്തെ ഷിയ തീർത്ഥാടനകേന്ദ്രത്തിലേയ്ക്കുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

SUMMERY: Baghdad: At least 23 people were killed and more than 80 wounded Thursday in two bombings that targeted Shia Muslim pilgrims in Iraq, Xinhua reported.

Keywords: World, Iraq, Baghdad, Killed, Wounded, Obituary, Shia, Pilgrims, Karbala, Shrine,

Post a Comment