Follow KVARTHA on Google news Follow Us!
ad

രാജ്യത്ത് 28000 കുഞ്ഞുങ്ങള്‍ അര്‍ബുദ ബാധയ്ക്ക് ചികിത്സതേ­ടുന്നു

28000 കുഞ്ഞുങ്ങള്‍ അര്‍ബുധ ബാധയ്ക്ക് ചികിത്സതേടുന്നതായി രാജ്യസഭയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് Babies, Treatment, cancer, New Delhi, Indian, council, medical, research, study, age, doctors, specialise, National, Children.
Child Cancer, Baby
ന്യൂഡല്‍ഹി: രാജ്യത്ത് 28000 കുഞ്ഞുങ്ങള്‍ അര്‍ബുദ ബാധയ്ക്ക് ചികിത്സതേടുന്നതായി രാജ്യസഭയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് അറിയിച്ചു. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) 2011­ല്‍ നടത്തിയ പഠനത്തില്‍ നിന്നാണ് 14 വയസില്‍ താഴെയുള്ള ഇത്രയും കുട്ടികള്‍ അര്‍ബുദബാധിതരാണെന്ന് അറിയാന്‍ കഴിഞ്ഞതെന്ന് മന്ത്രി പ­റഞ്ഞു.

രാജ്യത്ത് കുഞ്ഞുങ്ങളുടെ അര്‍ബുദചികിത്സ സ്‌പെഷലൈസു ചെയ്യുന്ന എത്ര ഡോക്ടര്‍മാരുണ്ടെന്ന് തുടര്‍ ചോദ്യത്തിന് മന്ത്രിക്ക് വ്യക്തമായ മറുപടിയില്ലായിരുന്നു. സ്വകാര്യ ആശുപത്രികളെ ഒഴിവാക്കിയാല്‍ 27 റീജനല്‍ കാന്‍സര്‍ സെന്ററുകളിലും മെഡിക്കല്‍ കോളേജുകളിലുമാണ് കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് അര്‍ബുദചികിത്സ നടത്തു­ന്നത്. രാജ്യസഭയില്‍ എച്ച്.കെ.ദുവെയുടെ ചോദ്യത്തിനു മറുപടിയായാണ് നമ്മെ ഞെട്ടിപ്പിക്കുന്ന ഈ വിവരം മന്ത്രി പുറത്തുവിട്ടത്.

Keywords: Babies, Treatment, cancer, New Delhi, Indian, council, medical, research, study, age, doctors, specialise, National, Children.

Post a Comment