Follow KVARTHA on Google news Follow Us!
ad

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്‌ട്രോസ് വിരമിച്ചു

ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ആന്‍ഡ്രു സ്‌ട്രോസ് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. Andrew Strauss resigns as England captain, quits cricket

ലണ്ടന്‍:   ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ആന്‍ഡ്രു സ്‌ട്രോസ് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ലോര്‍ഡ്‌സില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അപ്രതീക്ഷിതമായിട്ടാണ് സ്‌ട്രോസ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇതോടെ ഏകദിന ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്ക് ടെസ്റ്റിലും ഇനി ഇംഗ്ലണ്ടിനെ നയിക്കും.

ഒരാഴ്ചയായി ഈ തീരുമാനത്തേക്കുറിച്ചുളള ചിന്തയിലായിരുന്നു ഞാന്‍. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ സ്ഥാനവും കളിയുടെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും പിന്‍വാങ്ങുകയാണ്. തീര്‍ച്ചയായും ഇത് വേദനിപ്പിക്കുന്ന തീരുമാനമാണ്. പക്ഷേ ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവിക്ക് ഈ തീരുമാനം സഹായകരമാവും-35കാരനായ സ്‌ട്രോസ് പറഞ്ഞു.

സ്‌ട്രോസ് 100 ടെസ്റ്റുകളില്‍ ഇംഗഌണ്ടിന് വേണ്ടി പാഡണിഞ്ഞു. 21 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. 2004ലായിരുന്നു ടെസ്റ്റിലെ അരങ്ങേറ്റം.

SUMMARY: Andrew Strauss resigned as England's Test captain and announced his retirement from
professional cricket with immediate effect on Wednesday.


key words:  Andrew Strauss , Test captain, retirement ,professional cricket ,  Strauss ,  England Test captain , England and Wales Cricket Board ,  Lord's, cricket team, Alastair Cook,   one-day captain , Test team, Kevin Pietersen,  England coach,  Andy Flower

Post a Comment