Follow KVARTHA on Google news Follow Us!
ad

വിമര്‍ശകരെ ആരു നോക്കുന്നു: പ്രിയദര്‍ശന്‍

വിമര്‍ശകരെ നോക്കിയല്ല താന്‍ സിനിമയെടുക്കുന്നതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ After 86 films, who cares about critics: Priyadarshan

വിമര്‍ശകരെ നോക്കിയല്ല താന്‍ സിനിമയെടുക്കുന്നതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. 86 സിനിമകള്‍ സംവിധാനം ചെയ്ത താന്‍ വിമര്‍ശകരെക്കുറിച്ച് ചിന്തിക്കാറുപോലുമില്ലെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. സെപ്റ്റംബറില്‍ പുറത്തിറങ്ങാനുളള കമാല്‍ ധമാല്‍ മലാമാല്‍ എന്ന തന്റെ ബോളിവുഡ് ചിത്രത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു പ്രിയദര്‍ശന്‍.

രണ്ട് തരത്തിലുളള സിനിമികളാണുളളത്. പ്രേക്ഷകര്‍ക്ക് വേണ്ടിയുളളതും വിമര്‍ശകര്‍ക്ക് വേണ്ടിയുളളതും. ഞാന്‍ രണ്ട് തരത്തിലുമുളള സിനിമകളെടുക്കും. കാഞ്ചീവരം രണ്ടാമത്തെ കൂട്ടര്‍ക്ക് വേണ്ടിയുളളതാണ്. അതിന് എനിക്ക് ദേശീയ അവാര്‍ഡും ലഭിച്ചു. എങ്കിലും പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം- പ്രിയദര്‍ശന്‍ പറഞ്ഞു.

ബോളിവുഡില്‍ കോമഡി ചിത്രങ്ങള്‍ ഹിറ്റാക്കുന്ന സംവിധായകനാണ് പ്രിയദര്‍ശന്‍.

SUMMARY: There are two kinds of films, one for critics and the other for audiences, believes National Award winner Priyadarshan, who has successfully straddled two worlds and says candidly that his next Kamaal Dhamaal Malamaal is strictly masala.

key words:  critics , audiences,  National Award winner,  Priyadarshan,  Kamaal Dhamaal Malamaal , masala, serious cinema, Kanchivaram, Tamil film, National Award, exclusive interview, Hera Pheri, Hungama , Bhool Bhulaiyaa

Post a Comment