Follow KVARTHA on Google news Follow Us!
ad
Posts

ഉഡുപ്പിയിലെ വീട്ടമ്മയെ കൊലപ്പെടുത്തിയ രണ്ടുപേര്‍ പിടിയില്‍

ഉഡുപ്പി കെമ്മണ്ണു ഗ്രാമത്തിലെ ഗള്‍ഫുകാരന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബന്ധു ഉള്‍പ്പെടെ രണ്ടു യുവാക്കളെ Murder, Udupi, Police, Victims, Shakunthala, Kemmannur, Two Held
Shakuntala Murder
ഉഡിപ്പി: ഉഡുപ്പി കെമ്മണ്ണു ഗ്രാമത്തിലെ ഗള്‍ഫുകാരന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബന്ധു ഉള്‍പ്പെടെ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു.

മസ്‌ക്കറ്റില്‍ ജോലിചെയ്യുന്ന സന്തോഷ് പൂജാരിയുടെ ഭാര്യ ശകുന്തളയാണ് സ്വന്തം വീട്ടിനുള്ളില്‍ കൊലചെയ്യപ്പെട്ടത്. ജൂണ്‍ 25ന് ആണ് സംഭവം. ബന്ധുവായ ഹരീഷ് പൂജാരി (30), സുഹൃത്ത് സന്തോഷ് പൂജാരി (29) എന്നിവരാണ് അറസ്റ്റിലായത്. സംഭവം നടന്ന ദിവസം വൈകിട്ട് സ്‌കൂള്‍ വിട്ട് വന്ന മക്കളാണ് അമ്മയുടെ മൃതദേഹം കിടപ്പറയില്‍ ആദ്യംകണ്ടത്.

രണ്ട് മാസം മുമ്പ് താമസം തുടങ്ങിയ പുതിയ വീട്ടിലാണ് കൊലനടന്നത്. നേരത്തെ ഈ കുടുംബം മുബൈയിലായിരുന്നു. കൊലയ്ക്കുശേഷം പ്രതികള്‍ താലിമാലയും കഴുത്തിലണിഞ്ഞിരുന്ന സ്വര്‍ണ്ണമാലയും വളയും കര്‍ണ്ണാഭരണങ്ങളും കവര്‍ന്നാണ് കടന്നുകളഞ്ഞത്.
Shakunthjala Murder

അറസ്റ്റിലായ ഹരീഷ് പൂജാരി ശകുന്തളയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ചടങ്ങിലെടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോയില്‍നിന്നും ലഭിച്ച ഹരീഷിന്റെ ഫോട്ടോയാണ് ഘാതകരെ പിടികൂടാന്‍ പോലീസിന് സഹായിച്ചത്. ബന്ധുവായ ഹരീഷും സുഹൃത്തും വന്നപ്പോള്‍ ശുകുന്തള ഇവര്‍ക്ക് ജ്യൂസ് കുടിക്കാന്‍ കൊടുത്തിരുന്നു. ഈ ഗ്ലാസുകള്‍ കണ്ടെത്തിയതോടെ രണ്ടുപേര്‍ വീട്ടില്‍ വന്നതായും സ്ഥിരീകരിച്ചു. ഇതിന്റെ ചൂട്പിടിച്ചാണ് പോലീസ് അന്വേഷണം നീക്കിയത്. ഹരീഷിന്റെ ഫോട്ടോ ഗ്രാമവാസിയായ ഒരാള്‍ തിരിച്ചറിഞ്ഞതും പോലീസിന് ലക്ഷ്യത്തിലെത്താന്‍ ഏറെ സഹായകമായി. ഈ വിവരം നല്‍കിയ പേരുവെളിപ്പെടുത്തിയിട്ടില്ലാത്ത യുവാവിന് റിവാര്‍ഡ് നല്‍കും. അന്വേഷണ സംഘത്തിന് ജില്ലാ പോലീസ് സുപ്രണ്ട് എം.ബി.ബി. ലിംഗയ്യ പതിനായിരം രൂപയും റിവാര്‍ഡായി പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords: Murder, Udupi, Police, Victims, Shakunthala, Kemmannur, Two Held

Post a Comment