Follow KVARTHA on Google news Follow Us!
ad

സുധാകരനെതിരായ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കണം: ചെന്നിത്തല

ആലപ്പുഴ: കെ സുധാകരനെതിരായ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന്‌ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. Kerala, Alappuzha, Ramesh Chennithala, K.Sudhakaran,
ആലപ്പുഴ: കെ സുധാകരനെതിരായ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന്‌ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.

കണ്ണൂരില്‍ സുധാകരന്റെ സ്വാധീനം തകര്‍ക്കാനാണ്‌ സിപിഐഎം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. സിപിഐഎമ്മിന്റെ ഭാഗത്തുനിന്നുണ്ടായ പ്രേരണമൂലമാണ്‌ പ്രശാന്ത് ബാബു വെളിപ്പെടുത്തലുകള്‍ നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു.

ഇന്നലെയാണ്‌ കണ്ണൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പ്രശാന്ത് ബാബു കെ സുധാകരനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയത്. സിപിഎം നേതാവ് ഇപി ജയരാജനെ വധിക്കാന്‍ കെ സുധാകരന്‍ ഗൂഡാലോചന നടത്തിയെന്നും നാണു വധത്തില്‍ സുധാകരന്‌ പങ്കുണ്ടെന്നുമായിരുന്നു വെളിപ്പെടുത്തല്‍. ആക്രമണത്തിനായി സുധാകരന്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചെന്നും പ്രശാന്ത് ബാബു വ്യക്തമാക്കിയിരുന്നു.
English Summery
Should probe on K Sudhakaran issue, says Ramesh Chennithala

Post a Comment