Follow KVARTHA on Google news Follow Us!
ad

ജാര്‍ഖണ്ഡ് പെണ്‍കുട്ടികള്‍ കൂട്ട ബലാല്‍സംഗത്തിനിരയായി

അസമയത്ത് റെയില്‍വേസ്റ്റേഷനില്‍ കുടുങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ കൂട്ടബലാല്‍സംഗത്തിനിരയായി. Rape, Kolkatha, Railway Sation, National, Girls
Rape attempt National
കൊല്‍ക്കത്ത: അസമയത്ത് റെയില്‍വേസ്റ്റേഷനില്‍ കുടുങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ കൂട്ടബലാല്‍സംഗത്തിനിരയായി. പശ്ചിം ബംഗയിലെ ബിര്‍ഭൂം ജില്ലയിലെ രാംപൂര്‍ഹട്ട് സ്റ്റേഷനില്‍ ശനിയാഴച രാത്രിയാണ് സംഭവം. ജാര്‍ഖണ്ഡിലെ ദുംക്ക ജില്ലയിലുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്.

ബര്‍ദ്വാന്‍ ജില്ലയിലെ ഒരുചടങ്ങിനെത്തിയതായിരുന്നു ഇരുപെണ്‍കുട്ടികളും. നാട്ടിലേക്ക് തിരിച്ചുപോകാനായി റെയില്‍വേസ്റ്റേഷനിലെത്തിയപ്പോള്‍ ട്രെയിന്‍ പോയിക്കഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് സ്ത്രീകളുടെ കാത്തിരിപ്പു കേന്ദ്രത്തില്‍ വിശ്രമിക്കുന്നതിനിടയിലാണ് സാമൂഹ്യവിരുദ്ധസംഘം മുറിക്കുള്ളിലതിക്രമിച്ചുകയറി ഇരുവരെയും പിടികൂടി തൊട്ടടുത്ത വയലില്‍വെച്ച് കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്.

പെണ്‍കുട്ടികള്‍ രണ്ടുപേരും പോലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെ വീടുകളില്‍ വിവരം അറിയിച്ചതായും പ്രതികളെ കണ്ടെത്താന്‍ വ്യാപകമായ തിരച്ചല്‍ തുടരുന്നുണ്ടെന്നും ജില്ലാപോലീസ് ചീഫ് ഋഷികേശ് മീണ അറിയിച്ചു.

Keywords: Rape, Kolkatha, Railway Sation, National, Girls 

Post a Comment