Follow KVARTHA on Google news Follow Us!
ad

മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും പിണറായി വിജയന്‍

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ പിണറായി വിജയന്‍ വീണ്ടും രംഗത്ത്‌. Kerala, Pinarayi vijayan, Media,
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ പിണറായി വിജയന്‍ വീണ്ടും രംഗത്ത്‌. മാധ്യമങ്ങളെ വിശേഷിപ്പിക്കാന്‍ മാധ്യമ സിന്‍ഡിക്കേറ്റെന്ന പദത്തേക്കാള്‍ കടന്ന മറ്റേതെങ്കിലും പദം കണ്ടെത്തേണ്ടിവരുമെന്ന്‌ പിണറായി പറഞ്ഞു. 

കെ സുധാകരനെതിരെയുണ്ടായ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പത്രസമ്മേളനത്തിലും പത്രപ്രവര്‍ത്തകര്‍ ടിപി വധത്തെക്കുറിച്ചും സിപിഐഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചുമാണ്‌ ആരായുന്നതെന്ന്‌ പിണറായി പറഞ്ഞു. ഇന്നലെ വരേണ്ട പ്രധാനവാര്‍ത്ത സുധാകരനെതിരെയുള്ള വെളിപ്പെടുത്തലായിരുന്നെന്നും എന്നാല്‍ മാധ്യമങ്ങള്‍ ആ വിഷയത്തില്‍ കൂടുതലൊന്നും ചികഞ്ഞില്ലെന്നും പിണറായി ആരോപിച്ചു. ആ വിഷയത്തില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ വിഎസിന്റെ പ്രസ്താവനയും സിപിഐഎമ്മിലെ ആഭ്യന്തര പ്രശ്നവുമാണ്‌ മാധ്യമങ്ങള്‍ ചര്‍ച്ചാവിഷയമാക്കിയത്. 

വാര്‍ത്താ സമ്മേളനത്തിനിടയില്‍ താന്‍ നടത്തിയ പ്രസ്താവനയ്ക്ക് എതിരെ വിഎസ് പ്രതികരിച്ചെന്നായിരുന്നു ഇന്നലത്തെ പ്രധാനവാ​ര്‍ത്ത. പ്രധാന മാധ്യമങ്ങള്‍ ഉള്‍പ്പെട്ട വലതുപക്ഷ മാധ്യമങ്ങളുടെയെല്ലാം മുന്‍പേജില്‍ വിഎസിന്റെ മറുപടിയാണ്‌ സ്ഥാനം പിടിച്ചതെന്നും സുധാകരനെതിരെയുള്ള വെളിപ്പെടുത്തല്‍ ചെറിയ കോളത്തില്‍ ഒതുങ്ങിയെന്നും പിണറായി ആരോപിച്ചു. പാര്‍ട്ടിക്കകത്തെ ആഭ്യന്തരപ്രശ്നങ്ങള്‍ പത്രങ്ങളുമായി ചര്‍ച്ച ചെയ്യുന്ന രീ​തി സിപിഐഎമ്മിനില്ലെന്നും അത്തരം പ്രശ്നങ്ങള്‍ സംഘടനയ്ക്ക് അകത്താണ്‌ ചര്‍ച്ചചെയ്യാറെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ഇന്നലെ വിഎസ് നടത്തിയ പ്രസ്താവനയെക്കുറിച്ച് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകന്‌ മറുപടി നല്‍കുകയായിരുന്നു പിണറായി വിജയന്‍. ടിപി വധത്തില്‍ പാര്‍ട്ടി സെക്രട്ടറി പറയുന്നതാണോ സത്യമെന്ന്‌ ജനങ്ങള്‍ക്ക് കാത്തിരുന്ന്‌ കാണാമെന്നായിരുന്നു വിഎസിന്റെ പ്രതികരണം.

Post a Comment