Follow KVARTHA on Google news Follow Us!
ad

കാസര്‍കോട്ടെ വികസനത്തിന് പഞ്ചവത്സര പദ്ധതി: പ്രഭാകരന്‍ കമ്മീഷന്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ വികസനത്തിന് പഞ്ചവത്സര പദ്ധതി നടപ്പാക്കാനാണ് ആലോചനയെന്ന് ജില്ലയുടെ വികസനം Five year plan, Kasaragod Developments
കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ വികസനത്തിന് പഞ്ചവത്സര പദ്ധതി നടപ്പാക്കാനാണ് ആലോചനയെന്ന് ജില്ലയുടെ വികസനം സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രഭാകരന്‍ കമ്മീഷന്‍ വെള്ളിപ്പെടുത്തി.

കാസര്‍കോട് ഗസ്റ്റ്ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് വര്‍ഷം കൊണ്ട് നടപ്പിലാക്കേണ്ട എല്ലാ വികസന പദ്ധതികളും സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പ് മേലദ്ധ്യക്ഷന്‍മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥര്‍മാരുമായി ഇക്കാര്യം ചര്‍ച്ചചെയ്യും. മൂന്നു ദിവസം എല്ലാ വിഭാഗവുമായി ബന്ധപ്പെട്ട ശേഷം തിരുവനന്തപുരത്ത് ചെന്ന് വികസന റിപ്പോര്‍ട്ട് തയ്യാറാക്കും. രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കും.

ശനിയാഴ്ച രാത്രിയോടെ തന്നെ പ്രഭാകരന്‍ കമ്മീഷന്‍ കാസര്‍കോട്ടെത്തിയിരുന്നു. ഞായറാഴ്ച രാവിലെ ജില്ലാ കലക്ടര്‍വി.എന്‍. ജിതേന്ദ്രന്‍, എ.ഡി.എം എച്ച് ദിനേശ, ഡപ്യൂട്ടി കലക്ടര്‍ ഇന്ദു കലാധരന്‍, പ്ലാനിംഗ് ഓഫീസറും, ജില്ലാ വികസനസമതി കണ്‍വീനറുമായ കെ. ജയ, എന്‍ഡോസള്‍ഫാന്‍ രോഗികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡപ്യൂട്ടി കലക്ടര്‍ സുധീര്‍ ബാബു, ഫിനാന്‍സിംഗ് ഓഫീസര്‍ രാജ് മോഹന്‍, ജില്ലാ പോലീസ് ചീഫ് കെ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ കമ്മീഷനുമായി ചര്‍ച്ച നടത്തി. രാവിലെ 11 മണിക്ക് ജില്ലാ കലക്ടര്‍ വികസന കാര്യങ്ങളെ കുറിച്ച് ജില്ലാ ഭരണ കൂടത്തിന്റെ വികസന നിര്‍ദ്ദേശങ്ങള്‍ കമ്മീഷന് സമര്‍പ്പിച്ചു. നിര്‍ദ്ദേശങ്ങളുടെ ക്രോഡീകരണം തിരുവനന്തപുരത്ത് വെച്ചായിരിക്കും നടക്കുക.

Keywords: Five year plan,  Kasaragod Developments

Post a Comment