Follow KVARTHA on Google news Follow Us!
ad

ബാംഗ്ലൂര്‍ സ്ഫോടനക്കേസ് പ്രതി ഫാസിഹ് മെഹ്മൂദ് സൗദിയില്‍ പിടിയിലായി

ന്യൂഡല്‍ഹി: ബാംഗ്ലൂര്‍ സ്ഫോടനക്കേസ് പ്രതി ഫാസിഹ് മെഹ്മൂദിനെ സൗദിയില്‍ പിടികൂടിയതായി സിബിഐ വ്യക്തമാക്കി. National, Gulf, Terrorists, Saudi Arabia, Custody, Interpol, CBI, Bangalore Blast Case,
ന്യൂഡല്‍ഹി: ബാംഗ്ലൂര്‍ സ്ഫോടനക്കേസ് പ്രതി ഫാസിഹ് മെഹ്മൂദിനെ സൗദിയില്‍ പിടികൂടിയതായി സിബിഐ വ്യക്തമാക്കി. ജമാ മസ്ജിദ് സ്ഫോടനക്കേസിലും ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയം സ്ഫോടനക്കേസിലും ഡല്‍ഹി പോലീസും കര്‍ണാടക പോലീസും തിരയുന്ന മുഖ്യ പ്രതിയാണ്‌ ഇന്റര്‍പോളിന്റെ പിടിയിലായ ഫാസിഹ് മെഹ്മൂദ്. 28കാരനായ ഫാസിഹ് മെഹ്മൂദ് എഞ്ചിനീയറാണ്‌. 

കര്‍ണാടക-ഡല്‍ഹി പോലീസിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഫാസിഹിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ സിബിഐ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടു. ഫാസിഹിനെ നാട്ടിലെത്തിക്കാനുള്ള നടപടികളുമായി സിബിഐ സൗദി അധികൃതരെ സമീപിച്ചിരിക്കുകയാണ്‌. 

ഇതിനിടെ ഭര്‍ത്താവ് കേന്ദ്ര സുരക്ഷാ ഏജന്‍സിയുടെ കസ്റ്റഡിയിലാണെന്ന്‌ കാണിച്ച് ഫാസിഹിന്റെ ഭാര്യ നിഖാത് പര്‍വീന്‍ സുപ്രീം കോടതിയെ സമീപിച്ചു. തീവ്രവാദബന്ധമാരോപിച്ച് തന്റെ ഭര്‍ത്താവിനെ മേയ് 13 മുതല്‍ ഇന്ത്യ-സൗദി ഏജന്‍സികള്‍ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്നാണ്‌ നിഖാത് പര്‍വീന്‍ പരാതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്. 

ഫാസിഹിനെ ഉടനെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ അധികൃതര്‍.

English Summery
New Delhi: In a second big terror catch in less than a week’s time, Saudi authorities on Saturday confirmed to the CBI, the nodal agency for the Interpol in India, that they have nabbed Fasih Mehmood, an alleged terror suspect in Bangalore blast and Jama Masjid case.

Post a Comment