Follow KVARTHA on Google news Follow Us!
ad

രാജീവ് ഗാന്ധി വധക്കേസ്: ദയാഹര്‍ജി സുപ്രീംകോടതി പരിഗണിക്കും

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികളുടെ ദയാഹര്‍ജി സംബന്ധിച്ച വിചാരണ തമിഴ്നാടിന് പുറത്തേയ്ക്ക് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. Rajiv Gandhi assassination case Petitions transferred to SC
Rajiv gandhi,Assassination,Case,SC,Chennai
 വധക്കേസിലെ പ്രതികളായ ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ 
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികളുടെ ദയാഹര്‍ജി സംബന്ധിച്ച വിചാരണ തമിഴ്നാടിന് പുറത്തേയ്ക്ക് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. പ്രതികളായ ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുടെ ഹര്‍ജിയാണ് തമിഴ്നാട്ടില്‍ നിന്ന് മാറ്റാന്‍ അനുമതി നല്‍കിയത്.

1999 ല്‍ പ്രതികള്‍ സമര്‍പ്പിച്ച ദയഹാര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹര്‍ജിയുടെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ 11 വര്‍ഷത്തെ കാലതാമസമുണ്ടായതായും ഇത് ഭരണഘടന വിരുദ്ധമാണെന്നും ചൂണ്ടികാട്ടി ഇവര്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. ഇവര്‍ക്ക് അനുകൂല വികാരം തമിഴ്നാട്ടില്‍ വര്‍ധിക്കുന്നതിനാല്‍ വിചാരണ തമിഴ്നാടിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

English Summery
Rajiv Gandhi assassination case Petitions transferred to SC 

Post a Comment