Follow KVARTHA on Google news Follow Us!
ad

പോസ്റ്റര്‍ വിവാദം: ഐ ഗ്രൂപ്പില്‍ പുതിയ ചേരിതിരിവ്

കണ്ണൂര്‍: പോസ്റ്റര്‍ വിവാദം ഐ ഗ്രൂപ്പില്‍ പുതിയ ചേരിതിരിവിന്‌ വഴിയൊരുക്കുന്നതായി റിപോര്‍ട്ട്. വിഷയത്തില്‍ എ ഗ്രൂപ്പ് പൂര്‍ണമായും ഉമ്മന്‍ചാണ്ടിയ്ക്ക് പിന്നില്‍ നില്‍ക്കുമ്പോള്‍, വിശാല ഐ ഗ്രൂപ്പിന്റെ പൂര്‍ണ പിന്തുണ ഉറപ്പിക്കാന്‍ കെ. സുധാകരനായിട്ടില്ല. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഐ ഗ്രൂപ്പ് എം.എല്‍.എമാരില്‍ സണ്ണി ജോസഫ് മാത്രമാണ്‌ സുധാകരന്‌ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. സുധാകര പക്ഷക്കാരനായ എ.പി അബ്ദുല്ലക്കുട്ടി പോലും ഇതുവരെ പ്രതികരിച്ചിട്ടില്ല.

സംസ്ഥാനതലത്തിലാകെ ഐ ഗ്രൂപ്പിനുള്ളില്‍ ഈ ഭിന്നസ്വരം പ്രകടമാണ്. രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും സ്വന്തം ഗ്രൂപ്പുകരനായ സുധാകരനു വേണ്ടി വാദിക്കാന്‍ തയ്യാറായിട്ടില്ല. വയലാര്‍ രവിയും കെ. അച്യുതന്‍ എം.എല്‍.എയും മാത്രമാണ് പരസ്യ പിന്തുണയുമായി രംഗത്തെയിരിക്കുന്നത്. വയലാര്‍ രവിയുടേയും കെ സുധാകരന്റേയും നേതൃത്വത്തില്‍ പുതിയൊരു ഗ്രൂപ്പ് സജീവമാകാനുള്ള സാധ്യതയിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്. ഐ ഗ്രൂപ്പിനുള്ളിലെ ഭിന്നസ്വരം ഡി.സി.സി പ്രസിഡന്റുമാരുടെ പുന.സംഘടനയിലും ബോര്‍ഡുകളുടേയും കോര്‍പറേഷനുകളുടേയും വിഭജനത്തിലും നേട്ടമുണ്ടാക്കാന്‍ വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് എ ഗ്രൂപ്പുകാര്‍.

English Summery
Kannur: Poster controversy cause a new turn in I group. 

Post a Comment