Follow KVARTHA on Google news Follow Us!
ad

മുല്ലപ്പെരിയാര്‍: കേരളത്തിലേക്കുള്ള വാഹനങ്ങള്‍ എംഡിഎംകെ 21 ന് തടയും


ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന കേരള സര്‍ക്കാരിന്റെ നിലപാടിനെ എതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധമുയരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലേക്കുള്ള വാഹനങ്ങള്‍ 21 ന് തിരുച്ചിറപ്പള്ളിയില്‍ തടയാന്‍ എംഡിഎംകെ തീരുമാനിച്ചു. എംഡിഎംകെ നേതാവ് വൈകോയാണ് ഇക്കാര്യം അറിയിച്ചത്.

ഭൂചലനത്തിന്റെയും മുല്ലപ്പെരിയാറിലെ ജലനിരപ്പുയര്‍ന്നതിന്റെയും പശ്ചാത്തലത്തില്‍ കേരളത്തില്‍ ജനകീയ സമരം ശക്തിപ്രാപിച്ചതിന് ശേഷം ആദ്യമായിട്ടാണ് തമിഴ്‌നാട്ടില്‍ പ്രത്യക്ഷമായ സമരത്തിന് ആഹ്വാനം നടക്കുന്നത്. വിഷയത്തില്‍ തമിഴ്‌നാട്ടിലും ജനകീയ രോഷം ആളിക്കത്തിക്കാനുള്ള ശ്രമമാണ് നീക്കത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. ഈ മാസം എട്ടിന് കമ്പം തേനി മേഖലയിലെ കര്‍ഷകര്‍ക്കൊപ്പം നിരാഹാരസമരം നടത്തുമെന്നും വൈകോ അറിയിച്ചു.

വിഷയത്തില്‍ തമിഴ്‌നാട് അങ്ങേയറ്റം ക്ഷമിക്കുകയാണെന്ന് വൈകോ പറഞ്ഞു. എന്നാല്‍ എല്ലാം സഹിക്കുമെന്ന് കരുതരുതെന്നും മുല്ലപ്പെരിയാറിന് മേലുള്ള അവകാശം തമിഴ്‌നാടിന് ഉറപ്പിക്കേണ്ടതുണ്‌ടെന്നും വൈകോ പറഞ്ഞു.

Keywords: Mullaperiyar Dam, MDMK,Vaiko, chennai, National

Post a Comment