Follow KVARTHA on Google news Follow Us!
ad

മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി

മെല്‍ബണ്‍: മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് പരാജയം. ഓസ്ട്രലിയക്കെതിരെ 292 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വെറും 169 റണ്‍സിന് പുറത്തായി. ബാറ്റിംഗില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം പരാജയപ്പെട്ടു. ഓസ്‌ട്രേലിയക്കുവേണ്ടി ജെയിംസ് പാറ്റിന്‍സണ്‍ നാലും, പീറ്റര്‍ സിഡില്‍ മൂന്നും വിക്കറ്റുകള്‍ നേടി.

Updated: 11:30 AM
 
മെല്‍ബണ്‍ ടെസ്റ്റ്: ഇന്ത്യ തോല്‍വിയിലേക്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ 292 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യതോല്‍വിയിലേക്ക്. നാലാം ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യക്ക് 155 റണ്‍സ് എടുക്കുന്നതിനിടെ 9 വിക്കറ്റുകള്‍ നഷ്ടമായി. ഇഷാന്ത് ശര്‍മ്മയും ഉമേശ് യാദവുമാണ് ക്രീസില്‍. നേരത്തെ എട്ടിന് 179 എന്ന് നിലയില്‍ നാലാം ദിനം ബാറ്റിങ് പുന:രാരംഭിച്ച ഓസീസ് 240 റണ്‍സിന് പുറത്തായിരുന്നു.

Updated: 11:00 AM
 
മെല്‍ബണ്‍ ടെസ്റ്റ്: 292 വിജയലക്ഷ്യവുമായി ഇന്ത്യ

മെല്‍ബണ്‍: മെല്‍ബണ്‍ ടെസ്റ്റില്‍ 292 വിജയലക്ഷ്യവുമായി ഇന്ത്യ. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 240 റണ്‍സിന് അവസാനിച്ചു. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ നാലാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 24/1 എന്ന നിലയിലാണ്. ഏഴ് റണ്‍സ് നേടിയ വീരേന്ദര്‍ സേവാഗിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. എട്ടിന് 179 എന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ ഓസീസിന്റെ മുഴുവന്‍ പ്രതീക്ഷയും മൈക്ക് ഹസിയിലായിരുന്നു. എന്നാല്‍ തലേന്നത്തെ സ്കോറിനോട് 10 റണ്‍സ് കൂടി ചേര്‍ത്ത് ഹസി മടങ്ങി. സഹീര്‍ഖാനാണ് വിക്കറ്റ്. തുടര്‍ന്ന് പത്താം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജെയിംസ് പാറ്റിന്‍സണ്‍- ബെന്‍ ഹില്‍ഫന്‍ഹോസ് സംഖ്യമാണ് ഓസീസിന് നിര്‍ണായക ലീഡ് സമ്മാനിച്ചത്. ഇരുവരും പത്താം വിക്കറ്റില്‍ 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 14 റണ്‍സ് നേടിയ ഹില്‍ഫന്‍ഹോസാണ് ഒടുവില്‍ പുറത്തായത്. 37 റണ്‍സോടെ പാറ്റിന്‍സണ്‍ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് നാലും സഹീര്‍ഖാന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.

English Summery
Melbourne: India needs 292 runs.

Post a Comment