Follow KVARTHA on Google news Follow Us!
ad
Posts

എട്ട് കിലോ തൂക്കമുള്ള കൂറ്റന്‍ കൂന്തല്‍ വലയിലായി

ഉഡുപ്പി: കര്‍ണ്ണാടകയിലെ ഉഡുപ്പിക്കടുത്ത് എട്ട് കിലോ തൂക്കമുള്ള കൂറ്റന്‍ കൂന്തല്‍(കണവ) മത്സ്യത്തെ പടികൂടിയത് നാട്ടുകാര്‍ക്ക് കൗതുകമായി. ഉഡുപ്പിക്കടുത്തുള്ള മല്‍പ്പെ തുറമുഖത്തു നിന്ന് മത്സ്യ ബന്ധനത്തിന് പോയ കിംഗ് ജീസസ് എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് മൂന്നടി നീളവും രണ്ടടി വീതിയുമുള്ള കൂന്തലിനെ കരയ്‌ക്കെത്തിച്ചത്. മല്‍പെ തുറമുഖത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ കൂന്തല്‍ പിടികൂടുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. സാധാരണ രണ്ട് കിലോയിലധികം വലിപ്പമുള്ള കൂന്തലിനെ ഇവിടെ നിന്ന് കിട്ടാറില്ലെന്നും പറയുന്നു.



























Keywords: Mangalore, Udupi, Fishermen, Squid

Post a Comment