Follow KVARTHA on Google news Follow Us!
ad

പാക്കിസ്ഥാനില്‍ 'ഡേര്‍ട്ടി പിക്ചറി'ന്‌ വിലക്ക്

ഇസ്ലാമാബാദ്: വിവാദങ്ങള്‍ 'ഡേര്‍ട്ടി പിക്ചറി'നെ വിട്ടൊഴിയുന്നില്ല. മരണപ്പെട്ട തെന്നിന്ത്യന്‍ താരം സില്‍ക്ക് സ്മിതയുടെ ജീവിത മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന 'ഡേര്‍ട്ടി പിക്ചറി'ന്‌ പാക്കിസ്ഥാനില്‍ വിലക്കേര്‍പ്പെടുത്തിയതായി പാക്കിസ്ഥാന്‍ സെന്‍സര്‍ബോര്‍ഡ് അറിയിച്ചു. ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞുകൊണ്ട് ഇന്നലെയാണ്‌ അധികൃതര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ചിത്രം കാണികളെ വഴിതെറ്റിക്കുന്നുവെന്നാരോപിച്ചാണ്‌ വിലക്ക്. നടി വിദ്യാബാലന്റെ കരിയറില്‍ ഏറെ വ്യത്യസ്ത പുലര്‍ത്തുന്ന 'ഡേര്‍ട്ടി പിക്ചറി'ലെ അഭിനയം ഇതിനകം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. നസറുദീന്‍ ഷാ, ഇംമ്രാന്‍ ഹാഷ്മി, തുഷാര്‍ കപൂര്‍ എന്നിവര്‍ നായകന്മാരായി അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മിലന്‍ ലുധ്‌രിയയാണ്‌. അമീര്‍ഖാന്റെ 'ഡെല്‍ഹി ബെല്ലി'യും ഇതിനുമുന്‍പ് പാക്കിസ്ഥാനില്‍ നിരോധിച്ചിട്ടുണ്ട്.

English Summery
Islamabad: 'Yet another Indian film has hit a dead-end in Pakistan. The country’s censor board has banned Vidya Balan-starrer The Dirty Picture (TDP) from being screened in their country, apparently deeming it unsuitable for theatrical exhibition because of its ‘subject matter and bold scenes.’

Post a Comment