Follow KVARTHA on Google news Follow Us!
ad

വൈക്കത്തുകാര്‍ക്ക് കുടിവെള്ളത്തോടൊപ്പം ചെമ്മീന്‍ കുഞ്ഞുങ്ങളും

വൈക്കം: വൈക്കത്തുകാര്‍ക്ക് കുടിവെള്ളത്തോടൊപ്പം ചെമ്മീന്‍ കുഞ്ഞുങ്ങളേയും ലഭിക്കും. ശുദ്ധജല വിതരണ വകുപ്പിന്റെ പൊതുടാപ്പ് തുറക്കുമ്പോഴാണ്‌ വെള്ളത്തിനൊപ്പം ചെമ്മീന്‍ കുഞ്ഞുങ്ങളും പാത്രത്തിലേക്ക് ചാടുന്നത്. ചെമ്മാനഗരിയിലെ 13,14 വാര്‍ഡുകളിലെ ഉപഭോക്താക്കള്‍ക്കാണ്‌ കാശുകൊടുക്കാതെ ചെമ്മീന്‍ കുഞ്ഞുങ്ങളെ ലഭിക്കുന്നത്. ഏറെ നാളുകളായി തുടരുന്ന ചെമ്മീന്‍ കുഞ്ഞുങ്ങളുടെ വിതരണത്തെക്കുറിച്ച് പരാതിപെട്ടിട്ടും ജലഅതോറിറ്റി അധികൃതര്‍ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. കുടിവെളളക്ഷാമം രൂക്ഷമായ മേഖലയിലെ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ സമരം തുടങ്ങാനുളള തീരുമാനത്തിലാണ് നാട്ടുകാര്‍.

Post a Comment