Follow KVARTHA on Google news Follow Us!
ad

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് സിബിഐയ്ക്ക്



അഹമ്മദാബാദ്: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് സിബിഐയ്ക്ക് കൈമാറാന്‍ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടു. വ്യാജ ഏറ്റുമുട്ടലിലൂടെയാണ് ഇസ്രത്ത് ജഹാനെയും മലയാളിയുള്‍പ്പെടെ മറ്റ് മൂന്നു പേരെയും ഗുജറാത്ത് പോലീസ് കൊലപ്പെടുത്തിയതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സിബിഐയ്ക്ക് കൈമാറി കോടതി ഉത്തരവിട്ടത്.

ഗുജറാത്ത് പോലീസിന്റെ അന്വേഷണത്തെ വിശ്വസിക്കരുതെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി കേസ് കൈമാറാന്‍ ഉത്തരവിട്ടത്. 2004 ജൂണ്‍ 15 ന് നടന്ന ഏറ്റുമുട്ടലില്‍ 19 കാരിയായ ഇസ്രത്ത് ജഹാന്‍, മലയാളിയായ പ്രാണേഷ് കുമാറെന്ന ജാവേദ് ഷെയ്ഖ്, അംജദ് അലി റാണ, സീഷാന്‍ ജോഹര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാനെത്തിയ ലഷ്‌കര്‍ ബന്ധമുള്ള തീവ്രവാദികളെന്ന് ആരോപിച്ചായിരുന്നു ഇവരെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയത്.

Keywords: Israt Jahan, CBI, Gujarat High Court, Ahmedabad, National

Post a Comment