Follow KVARTHA on Google news Follow Us!
ad

വരന്‍ 'സ്മാര്‍ട്ട'ല്ലാത്തതിനാല്‍ വിവാഹദിവസം വധു ഒളിച്ചിരുന്നു

മാള: വരന്‍ 'സ്മാര്‍ട്ട'ല്ലാത്തതിനാല്‍ വിവാഹദിവസം വധു ഒളിച്ചിരുന്നു. വധു ആരുടേയെങ്കിലും കൂടെ ഒളിച്ചോടിയതാണെന്ന്‍ ധരിച്ച് വീട്ടുകാരും നാട്ടുകാരും യുവതിയെ അന്വേഷിച്ച് നാടുനീളെ പാഞ്ഞു. ഒടുവില്‍ വീടിന്‌ കുറച്ചകലെ നിര്‍മ്മാണം നടക്കുന്ന മറ്റൊരു വീട്ടില്‍ ഒളിച്ചിരിക്കുന്ന വധുവിനെ നാട്ടുകാര്‍ കണ്ടെത്തി. ഒളിച്ചിരുന്നതിന്റെ കാരണം തിരക്കിയ നാട്ടുകാരോട് വധു കാര്യം പറഞ്ഞു, 'വരന്‍ സ്മാര്‍ട്ടല്ല'. ഇക്കാര്യം മനസമ്മതത്തിന്റെ അന്നാണ്‌ മനസിലായതെന്നും വിവരം സ്വന്തം വീട്ടുകാരെ അറിയിച്ചെങ്കിലും അവര്‍ വിവാഹത്തില്‍ നിന്നും പിന്മാറാന്‍ വിസമ്മതിച്ചതാണ്‌ ഒടുവില്‍ ഒളിച്ചിരിക്കുന്നതില്‍ കൊണ്ടെത്തിച്ചതെന്നും വധു പറഞ്ഞു. വധുവിന്റെ ഭാഗം ന്യായീകരിക്കാനും നാട്ടുകാരില്‍ ചിലര്‍ മുന്നോട്ടുവന്നു. വിവരമറിഞ്ഞ വരന്റെ വീട്ടുകാര്‍ കല്യാണത്തിനും സദ്യയ്ക്കുമായി ചിലവായ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ഒടുവില്‍ ഒരു ലക്ഷം രൂപ വരനുനല്‍കി വധുവിന്റെ വീട്ടുകാര്‍ തടിതപ്പി.

Post a Comment