Follow KVARTHA on Google news Follow Us!
ad

ഉസ്താദ് സുല്‍ത്താന്‍ ഖാന്‍ അന്തരിച്ചു

മുംബൈ: സാരംഗി വിദ്വാനും ഹിന്ദി സിനിമാ പിന്നണിഗായകനുമായ പത്മഭൂഷണ്‍ ഉസ്താദ് സുല്‍ത്താന്‍ ഖാന്‍(71) അന്തരിച്ചു.
കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറെ മാസങ്ങളായി ഡയാലിസിസിനു വിധേയനായി കൊണ്ടിരിക്കുകയായിരുന്നു. അന്ത്യാഭിലാഷപ്രകാരം ജോധ്പൂരിലാണ് സംഗീതപ്രതിഭയെ അടക്കം ചെയ്യുന്നത്. 1940 ജനിച്ച സുല്‍ത്താന്‍ ഖാന്റെ ആദ്യപ്രകടനം പതിനൊന്നാം വയസ്സിലായിരുന്നു. പിതാവ് ഗുലാബ് ഖാനില്‍ നിന്നാണ് സാരംഗിയും ശാസ്ത്രീയസംഗീതവും പഠിച്ച സുല്‍ത്താന്‍ അധികം താമസിയാതെ 'സാരംഗി ഉസ്ദാത്' എന്ന പേരില്‍ ലോകം മുഴുവന്‍ അറിയപ്പെടാന്‍ തുടങ്ങി.

English Summary
Mumbai: Sarangi exponent and singer Ustad Sultan Khan passed away Sunday. He was 71. A Padma Bhushan awardee, Khan gave his first performance at the All-India Conference at the age of 11, and has performed on an international scale with Ravi Shankar on George Harrison's 1974 Dark Horse World Tour.

Post a Comment