Follow KVARTHA on Google news Follow Us!
ad

മുല്ലപ്പെരിയാര്‍: ചലച്ചിത്ര അവാര്‍ഡ്ദാനച്ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് രഞ്ജിത്


കോഴിക്കോട്: തിങ്കളാഴ്ച വൈകീട്ട് കോഴിക്കോട് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാനച്ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് സംവിധായകന്‍ രഞ്ജിത്. മുല്ലപ്പെരിയാര്‍ പ്രശ്‌നം നീറി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ അവാര്‍ഡ് സ്വീകരിക്കുന്നത് ശരിയല്ലെന്നും രഞ്ജിത് പറഞ്ഞു.

തീര്‍ത്തും വ്യക്തിപരമായാണ് അവാര്‍ഡ് ദാന ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഇത് അവാര്‍ഡ് നിഷേധിക്കലല്ലെന്നും പ്രശ്‌നത്തിന് ക്രിയാത്മക ഉണ്ടായശേഷം ചലച്ചിത്ര അക്കാദമിയില്‍ നേരിട്ടെത്തി അവാര്‍ഡ് സ്വീകരിക്കുമെന്നും രഞ്ജിത് വ്യക്തമാക്കി. രഞ്ജിത് സംവിധാനം ചെയ്ത 'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയ്ന്റിന്' മികച്ച കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.

Keywords: Mullaperiyar, Renjit, film, Award,  Entertainment, Kozhikode

Post a Comment