Follow KVARTHA on Google news Follow Us!
ad

വിമാനത്തിലിരുന്ന് കുട്ടികളുടെ നഗ്നത കണ്ട് രസിച്ച 47കാരന്‍ പിടിയില്‍

ബോസ്റ്റണ്‍: വിമാനത്തിലിരുന്ന്‍ ലാപ്ടോപ്പില്‍ കുട്ടികളുടെ നഗ്നവീഡിയോ കണ്ടുരസിച്ച 47കാരനെ പോലീസ് പിടികൂടി. സാള്‍ട്ട് ലേക്ക് സിറ്റിയില്‍ നിന്നും ബോസ്റ്റണിലേയ്ക്കുള്ള യാത്രാമദ്ധ്യേയാണ്‌ ഗ്രാന്റ് സ്മിത്ത് എന്നയാള്‍ അറസ്റ്റിലായത്. സ്മിത്ത് വിമാനത്തിലിരുന്ന്‍ കുട്ടികളുടെ നഗ്ന വീഡിയോ കാണുന്നത്‌ ശ്രദ്ധയില്‍പെട്ട സഹയാത്രികര്‍ വിവരം വിമാന അധികൃതരെ അറിയിക്കുകയായിരുന്നു. വിമാനം ബോസ്റ്റണ്‍ ലോഗാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ഉടനെ സ്മിത്തിനെ ചോദ്യം ചെയ്യുകയും നഗ്നവീഡിയോ അടങ്ങിയ ലാപ്ടോപ് കണ്ടെടുക്കുകയുമായിരുന്നു.

English Summery
Boston:  A man who was viewing child pornography on a domestic airline flight from Salt Lake City to Boston has been arrested.

Post a Comment