Follow KVARTHA on Google news Follow Us!
ad

ചില്ലറ വ്യാപാരരംഗത്തെ വിദേശനിക്ഷേപം: ബഹളത്തെതുടര്‍ന്ന് ഇരു സഭകളും പിരിഞ്ഞു

ന്യൂഡല്‍ഹി: ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷേപത്തിന്‌ അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പാര്‍ ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം ശക്തമായതിനെതുടര്‍ന്ന്‍ ഇരുസഭകളും ഇന്നത്തേയ്ക്ക് പിരിഞ്ഞു. വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ ബി.ജെ.പി നേതാവ് മുരളിമനോഹര്‍ ജോഷിയും രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് അരുണ്‍ജെയ്റ്റ്‌ലിയും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. രാജ്യസഭയില്‍ ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കര്‍ ചോദ്യോത്തരവേള നിര്‍ത്തിവെക്കാനും നോട്ടീസ് നല്‍കി. ബി.ജെ.പിയെ കൂടാതെ എ.ഐ.എ.ഡി.എം.കെ, എസ്.പി, ബി.എസ്.പി, ജെ.ഡി(യു) എന്നീ പാര്‍ട്ടികളും ഇടതുകക്ഷികളും ബഹളം വെച്ചതോടെയാണ് ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിയാന്‍ തീരുമാനിച്ചത്.

English Summery
New Delhi: Both the Lok Sabha and the Rajya Sabha were adjourned for the day after a united opposition created uproar over government's decision to allow FDI in retail. 

Post a Comment