Follow KVARTHA on Google news Follow Us!
ad

മുല്ലപ്പെരിയാര്‍: അമ്മ സമരത്തിന് തയ്യാണെന്ന് സുരേഷ് ഗോപി

ആലപ്പുഴ: മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കി കഴിയുന്നില്ലെങ്കില്‍ 'അമ്മ' സമരത്തിനു തയാറാണെന്ന് ചലച്ചിത്രതാരം സുരേഷ് ഗോപി. പ്രശ്‌നം പരിഹരിക്കാന്‍ കേരളവും തമിഴ്‌നാടും മുന്നിട്ടിറങ്ങണമെന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാലാണ് അമ്മ ഇതുവരെ പ്രതികരിക്കാതിരുന്നതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരള ലീഗല്‍ സര്‍വീസ് സൊസൈറ്റി ഓണററി ജഡ്ജി പദവി തന്നാല്‍ സന്തോഷത്തോടെ സ്വീകരിക്കും. ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ അംബാസഡര്‍ പദവി സന്തോഷത്തോടെയാണ് ഏറ്റെടുത്തതെന്നും സുരേഷ്‌ഗോപി പറഞ്ഞു.
Keywords: Mullaperiyar, Mullaperiyar Dam, Kerala, Entertainment, Suresh Gopi, Amma

Post a Comment