Follow KVARTHA on Google news Follow Us!
ad

ബി എസ് എന്‍ എല്‍ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് പഠിക്കുകയാണോ? ലാന്‍ഡ് ഫോണിലെ സൗജന്യ വിളിയില്‍ ചതിക്കുഴി; അടുത്ത മാസം മുതൽ കനത്ത ബില്ല് വന്നേക്കും; അധികൃതര്‍ക്ക് മുട്ടന്‍ പണി കിട്ടും!

ബി എസ് എന്‍ എല്‍ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് പഠിക്കുകയാണോയെന്ന ആക്ഷേപം Kannur, Kerala, News, BSNL, Land phone, Phone call.
കണ്ണൂർ: (www.kvartha.com 05.01.2018) ബി എസ് എന്‍ എല്‍ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് പഠിക്കുകയാണോയെന്ന ആക്ഷേപം ശക്തമാകുന്നു. ജനുവരി ഒന്നു മുതല്‍ സൗജന്യ ലാന്‍ഡ് ഫോണ്‍ ഓഫറില്‍ വന്ന സമയമാറ്റം ഉപഭോക്താക്കള്‍ക്ക് ചതിക്കുഴി ഒരുക്കിയിരിക്കുകയാണ്. നേരത്തെ രാത്രി ഒമ്പത് മണി മുതല്‍ രാവിലെ ഏഴു മണി വരെ സൗജന്യ ഫോണ്‍ കോള്‍ ചെയ്യുന്നതിനും ഞായറാഴ്ച മുഴുവന്‍ സമയവും സൗജന്യ കോള്‍ ഉപയോഗിക്കാനും അവസരമുണ്ടായിരുന്നു.


എന്നാല്‍ ജനുവരി ഒന്നു മുതല്‍ ഓഫര്‍ സമയം കുറച്ചിരിക്കുകയാണ്. പലരും ഇത് അറിയാതെ സൗജന്യ കോള്‍ ഉണ്ടെന്ന് കരുതി പഴയ സമയത്തു തന്നെ ഫോണ്‍ ചെയ്യുന്നുണ്ട്. ജനുവരി ഒന്നു മുതല്‍ രാത്രി 10.30 മുതല്‍ പുലര്‍ച്ചെ ആറു മണി വരെയാക്കി സൗജന്യ ഫോണ്‍ കോള്‍ വിളി ചുരുക്കിയിരിക്കുകയാണ്. കാര്യമായി ഫോണ്‍ വിളി നടക്കാത്ത സമയമാണ് പത്തര മുതല്‍ പുലര്‍ച്ചെ ആറു മണി വരെ. നേരത്തെയുണ്ടായിരുന്ന സൗകര്യം ലാന്‍ഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് വലിയ പ്രയോജനം ഉണ്ടായിരുന്നു. എന്നാല്‍ പുതിയ സമയമാറ്റം ഉപഭോക്താക്കള്‍ക്ക് കനത്ത തിരിച്ചടിയാണ്. ഞായറാഴ്ച മുഴുവൻ സമയവും സൗജന്യമായി വിളിക്കാമെന്നത് ഓഫറിൽ നിലനിർത്തിയിട്ടുണ്ട്.

എസ് എം എസ് വഴി സമയമാറ്റം ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് ബി എസ് എന്‍ എല്‍ അധികൃതര്‍ കെവാര്‍ത്തയോട് പ്രതികരിച്ചത്. എന്നാല്‍ സൗജന്യം ചുരുക്കിയ വിവരം എസ് എം എസ് ആയി അറിയിക്കുന്നത് പലരും ശ്രദ്ധിക്കാനിടയില്ല. വീട്ടമ്മമാരാണ് കൂടുതലായും ലാന്‍ഡ് ഫോണിനെ ആശ്രയിക്കുന്നത്. അതുകൊണ്ടു തന്നെ അവര്‍ എസ് എം എസ് കൃത്യമായി പരിശോധിക്കാനും ഇടയില്ല. സൗജന്യ സമയമുണ്ടെന്ന് കരുതി രാത്രി ഒമ്പത് മണി മുതല്‍ ഫോണ്‍ വിളി തുടങ്ങുന്നവര്‍ക്ക് കനത്ത ബില്ലായിരിക്കും അടുത്ത മാസം മുതല്‍ ലഭിക്കുക. മാധ്യമങ്ങള്‍ വഴി സൗജന്യ കോള്‍ സമയം കുറച്ച വിവരം ബി എസ് എന്‍ എല്‍ അറിയിച്ചിട്ടുമില്ല.

Kannur, Kerala, News, BSNL, Land phone, Phone call, Free calling time reduced in BSNL land line, protest.

ഓഫര്‍ പ്രഖ്യാപിക്കുമ്പോള്‍ ഉണ്ടായ താത്പര്യമൊന്നും ഓഫര്‍ കുറയ്ക്കുമ്പോള്‍ സ്വകാര്യ ടെലകോം കമ്പനികൾക്കുണ്ടാകാറില്ല. ബി എസ് എൻ എല്ലും ഇപ്പോൾ സമാന രീതിയാണ് സ്വീകരിക്കുന്നത്. ഓഫര്‍ കുറച്ച വിവരം രഹസ്യമാക്കി വെക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇതിന് പ്രചാരം നല്‍കാതിരുന്നതെന്നും ഉപഭോക്താക്കളില്‍ നിന്നുമുണ്ടാകുന്ന പ്രതിഷേധം കുറയ്ക്കാന്‍ വേണ്ടിയാണ് എസ് എം എസ് വഴി വിവരം അറിയിച്ച് അധികൃതര്‍ തലയൂരുന്നതിന് ശ്രമിച്ചതെന്നും ആക്ഷേപമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Kerala, News, BSNL, Land phone, Phone call, Free calling time reduced in BSNL land line, protest.