Follow KVARTHA on Google news Follow Us!
ad

ഭക്ഷണം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും 13കാരിയുടെ വണ്ണം കൂടുന്നത് കുറഞ്ഞില്ല; വിദഗ്ദ പരിശോധനാഫലം വന്നപ്പോള്‍ മാതാപിതാക്കളും ഡോക്ടര്‍മാരും സന്തോഷം പ്രകടിപ്പിക്കേണ്ട നിമിഷമാണെങ്കിലും ഞെട്ടി

ഭക്ഷണം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും 13കാരിയുടെ വണ്ണം കൂടുന്നത് കുറഞ്ഞില്ല. ഇMumbai, News, Girl, hospital, Treatment, Doctor, Parents, Police, National,
മുംബൈ: (www.kvartha.com 12.08.2017) ഭക്ഷണം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും 13കാരിയുടെ വണ്ണം കൂടുന്നത് കുറഞ്ഞില്ല. ഇതേതുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ വിദഗ്ദ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാല്‍ പരിശോധനാഫലം വന്നപ്പോള്‍ മാതാപിതാക്കളും ഡോക്ടര്‍മാരും സന്തോഷം പ്രകടിപ്പിക്കേണ്ട നിമിഷമാണെങ്കിലും ഞെട്ടി.

മുംബൈയിലാണു സംഭവം. 13 കാരി ഭക്ഷണം നിയന്ത്രിച്ചിട്ടും നന്നായി വ്യായമം ചെയ്തിട്ടും ദിനംപ്രതി വണ്ണം കൂടി വരുന്നതുകണ്ടാണ് പെണ്‍കുട്ടിക്ക് വല്ല അസുഖവും പിടിപെട്ടതാണോ എന്നറിയാന്‍ മാതാപിതാക്കള്‍ വിദഗ്ദ പരിശോധനക്ക് വിധേയമാക്കിയത്. പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് പെണ്‍കുട്ടി 27 ആഴ്ച ഗര്‍ഭിണിയാണെന്ന കാര്യം അറിയുന്നത്.

Scan to probe 'obesity' finds 13-year-old pregnant for 27 weeks, Mumbai, News, Girl, hospital, Treatment, Doctor, Parents, Police, National

സംഭവമറിഞ്ഞു പോലീസ് അന്വേഷണം നടത്തി എങ്കിലും പ്രതി ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. തന്നെ ഗര്‍ഭിണിയാക്കിയ ആളെ കുറിച്ച് തുറന്നുപറയാന്‍ പെണ്‍കുട്ടി കൂട്ടാക്കുന്നുമില്ല. കുട്ടിയുടെ അടുത്ത ബന്ധുവിനെ കേന്ദ്രികരിച്ചാണു നിലവില്‍ അന്വേഷണം നടക്കുന്നത്. പെണ്‍കുട്ടിയെ ഇപ്പോള്‍ ഒരു അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ പരിശോധനയില്‍ കുട്ടി പൂര്‍ണ ആരോഗ്യവതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read:
ആഇശയെ കാണാന്‍ ഏകമകന്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഉമ്മയുടെ ചേതനയറ്റ മൃതദേഹം; മരണം നടന്നത് നാലു ദിവസം മുമ്പ്, മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Scan to probe 'obesity' finds 13-year-old pregnant for 27 weeks, Mumbai, News, Girl, Hospital, Treatment, Doctor, Parents, Police, National.