Follow KVARTHA on Google news Follow Us!
ad

അന്തര്‍വാഹിനിയില്‍ തീപിടുത്തം, രണ്ട് നാവികരെ കാണാനില്ല,​ 5 നാവികര്‍ ആശുപത്രിയില്‍

അറ്റകുറ്റ പണികഴിഞ്ഞ് ഇറക്കിയ നാവികസേനയുടെ അന്തര്‍വാഹിനിയില്‍ തീപിടുത്തം.ഇതേ തുടര്‍ന്ന് രണ്ട് നാവികരെ കാണാതാവുകയും Submarine,INS Sindurathna, Sailors, Hospitalized, Fire, Smoke,Mumbai
മുംബൈ: അറ്റകുറ്റ പണികഴിഞ്ഞ് ഇറക്കിയ നാവികസേനയുടെ അന്തര്‍വാഹിനിയില്‍ തീപിടുത്തം.ഇതേ തുടര്‍ന്ന് രണ്ട് നാവികരെ കാണാതാവുകയും വിഷപുക ശ്വസിച്ച് അഞ്ചു നാവികര്‍ ആബോധാവസ്ഥയിലാവുകയും ചെയ്തു. കാണാതായവര്‍ക്ക് വേണ്ടി നാവികസേനയുടെ പ്രത്യേകസംഘം പരിശോധന നടത്തിവരികയാണ്. അബോധാവസ്ഥയിലായ അംഗങ്ങളെ വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഐ.എന്‍.എസ്. സിന്ധുരത്‌ന എന്ന അന്തര്‍വാഹിനിയിലാണ് തീപിടുത്തം ഉണ്ടായത്.

അറ്റകുറ്റപ്പണികള്ക്ക്  ശേഷം ബുധനാഴ്ച രാവിലെയോടെയാണ് മുംബൈ തീരത്ത് നിന്ന് 50 കിലോമീറ്റര്‍ അകലേയ്ക്ക് അന്തര്‍വാഹിനി നീങ്ങിയത്. പരീക്ഷണം കഴിഞ്ഞ് ഇറക്കിയതിനാല്‍ സ്‌ഫോടന വസ്തുക്കളോ ആയുധങ്ങളോ അന്തര്‍വാഹിനിയില്‍ ഇല്ലാതിരുന്നതാണ് വന്‍ ദുരന്തത്തെ പിടിച്ചു നിറുത്തിയത്. തീപിടുത്തത്തിന് കാരണമെന്തന്ന് വ്യക്തമല്ല. അന്തര്‍വാഹിനി ഇനി തീരത്ത് അടുപ്പിച്ച് പരിശോധിച്ച ശേഷമേ എന്തെങ്കിലും പറയാന്‍ സാധിക്കുവെന്ന് നാവിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഏഴുമാസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ അന്തര്‍വാഹിനി അപകടമാണിത്. കഴിഞ്ഞ വര്ഷം ആഗസ്റ്റില്‍ ഐ.എന്‍.എസ് സിന്ധുരക്ഷകില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 18 നാവികര്‍ മരിച്ചിരുന്നു. അന്നു മുതല്‍ തന്നെ അന്തര്‍വാഹിനികളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയര്ന്നിരുന്നു. ദിവസങ്ങള്ക്ക്  മുമ്പ് അന്തര്‍വാഹിനികള്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടിയെടുക്കുമെന്ന് പ്രതിരോധമന്ത്രി എം.കെ. ആന്റണി പറഞ്ഞിരുന്നു.

(updated)

Submarine,INS Sindurathna, Sailors, Hospitalized, Fire, Smoke,Mumbai

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Submarine,INS Sindurathna, Sailors, Hospitalized, Fire, Smoke, Mumbai

Post a Comment