Follow KVARTHA on Google news Follow Us!
ad

അബ്ബാസ് സേഠിന്റെ മരണം വിവാദമാക്കിയത് കടന്ന കൈ എന്ന് സി.പി.എമ്മില്‍ പൊതുവികാരം

വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ അന്തരിച്ച എ. അബ്ബാസ് സേഠിന്റെ മരണത്തില്‍ Abbas Sait, Thiruvananthapuram, Muslim-League Leader, Kerala, Obit, CPM, V.S. Achuthanandan,
തിരുവനന്തപുരം: വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ അന്തരിച്ച എ. അബ്ബാസ് സേഠിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന വി.എസ്. അച്യുതാനന്ദന്റെ ആരോപണം കടന്നകൈ ആയിപ്പോയെന്ന് സി.പി.എമ്മില്‍ അഭിപ്രായം. ഇക്കാര്യത്തില്‍ വി.എസിനെ പിന്തുണച്ചു സംസാരിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പോലും തയ്യാറാകാത്തതിനു കാരണം അതാണെന്നും സൂചന.

അബ്ബാസ് സേഠിന്റെ മരണത്തെക്കുറിച്ച് അനാവശ്യ സംശയവും വിവാദവും ഉയര്‍ത്തുന്നത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ വേദനിപ്പിക്കാന്‍ മാത്രമേ ഉതകൂ എന്നാണ് സി.പി.എം. ഔദ്യോഗിക പക്ഷത്തും വി.എസ്. പക്ഷത്തുമുള്ള നേതാക്കളുടെ അഭിപ്രായം. അബ്ബാസ് സേഠിന്റെ മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന സംശയങ്ങളെക്കുറിച്ച് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ തയ്യാറായത് വി.എസ്. ഉന്നയിച്ച ആരോപണങ്ങളുടെ പിന്‍ബലത്തിലാണ്.

ഈ ഹര്‍ജി പരിഗണിച്ച കോടതി പി.കെ. കുഞ്ഞാലിക്കുട്ടിക്കും കേന്ദ്ര സഹമന്ത്രി ഇ. അഹ്മദിനും നോട്ടീസ് അയച്ചിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയതിനു പിന്നില്‍ വി.എസിന്റെ മനുഷ്യത്വരഹിതമായ ശാഠ്യവും രാഷ്ട്രീയ വൈരവും ഉണ്ടെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ സി.പി.എമ്മിലെ പല നേതാക്കളോടും വ്യക്തിപരമായി അഭിപ്രായപ്പെട്ടതായാണു വിവരം.

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ അബ്ദുര്‍ റഷീദിന്റെ നിയമനത്തില്‍ ക്രമക്കേട് ആരോപിച്ച് വി.എസ്. നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അബ്ബാസ് സേഠിന്റെ മരണത്തിലും ദുരൂഹത ആരോപിച്ചത്. ആയുധ ഇടപാടുമായി ബന്ധപ്പെട്ട മാഫിയയുടെ വിവരങ്ങള്‍ പുറത്തുവരുമെന്ന ഘട്ടത്തിലാണ് അബ്ബാസ് സേഠ് മരിച്ചതെന്നും അത് അസ്വാഭാവിക മരണമായിരുന്നുവെന്നുമായിരുന്നു ആരോപണം. എന്നാല്‍ ലീഗ് നേതൃത്വം അത് നിഷേധിച്ചിരുന്നു. മുസ്്‌ലിം ലീഗ് സംസ്ഥാന നിര്‍വാഹക സമിതി അംഗം കൂടിയായിരുന്ന അബ്ബാസ് സേഠ് കോഴിക്കോട്ട് നിര്‍വാഹക സമിതി യോഗം കഴിഞ്ഞു മടങ്ങുമ്പോള്‍ റെയില്‍വേ സ്‌റ്റേഷനില്‍വച്ച് കുഴഞ്ഞു വീഴുകയും മിംസ് ആശുപത്രിയില്‍ മരിക്കുകയുമായിരുന്നു.

Abbas Sait, Thiruvananthapuram, Muslim-League Leader, Kerala, Obit, CPMഅന്ന് അതു സംബന്ധിച്ചു സംശയങ്ങളോ വിവാദങ്ങളോ ഉയര്‍ന്നിരുന്നില്ല. എന്നാല്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ സോളാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ പിന്നാലെയാണ് അബ്ബാസ് സേഠിന്റെ മരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉയര്‍ത്തി വി.എസ്. രംഗത്തുവന്നത്.

ഇതോടെ മുഖ്യമന്ത്രിയുടെ കുടുംബത്തേക്കുറിച്ച് വി.എസ്. നടത്തിയ മോശം പരാമര്‍ശങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന് പോവുകയും വി.എസ്. ലീഗിനെതിരെ ഉന്നയിച്ച കാര്യങ്ങളിലേക്ക് മാധ്യമ ശ്രദ്ധ തിരിയുകയും ചെയ്തു. അതുതന്നെയായിരുന്നു വി.എസ്. ഉന്നംവെച്ചത് എന്നു തോന്നിക്കുന്ന വിധത്തില്‍ അബ്ബാസ് പ്രശ്‌നത്തില്‍ വി.എസ്. പിന്നീട് കാര്യമായി ശ്രദ്ധിച്ചില്ല. എന്നാല്‍ ലീഗിനെതിരേ ഒരു വടി കിട്ടാന്‍ കാത്തിരുന്ന ചില കേന്ദ്രങ്ങള്‍ അത് ഉപേക്ഷിക്കാന്‍ തയ്യാറായില്ല. അതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസം അബ്ബാസ് പ്രശ്‌നം കോടതിയില്‍ എത്തിയതും കുഞ്ഞാലിക്കുട്ടിക്കും അഹ്മദിനും കോടതി നോട്ടീസ് അയച്ചതും. ഇതിലെ വിഷമം അബ്ബാസ് സേഠിന്റെ കുടുംബാംഗങ്ങള്‍ സി.പി.എം. നേതാക്കളെയും അറിയിച്ചതായാണു സൂചന.

Related News:
മുസ്ലിം ലീഗ് നേതാവ് അബ്ബാസ് സേട്ട് അന്തരിച്ചു

Keywords: Abbas Sait, Thiruvananthapuram, Muslim-League Leader, Kerala, Obit, CPM, V.S. Achuthanandan, Kunhalikkutty, Minister, Kozhikode, Hospital, Railway Station, Death of Abbas Sait; entire CPM leaders blaming VS, Computer News, Technology News, Keralavartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment