Follow KVARTHA on Google news Follow Us!
ad

സുരയ്യ-സമദാനി വിവാദം കത്തിക്കാന്‍ വന്‍ ശ്രമം നടന്നു; ഏഷ്യാനെറ്റ് ന്യൂസും മനോരമ ന്യൂസും കൂട്ടുനിന്നില്ല

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി കമലാ സുരയ്യയുടെ വിയോഗത്തിനു നാലു വര്‍ഷം പിന്നിടുമ്പോള്‍, മുസ്ലിം ലീഗ് എം.എല്‍.എ. അബ്ദുസ്സമദ് സമദാനിയുമായി ബന്ധപ്പെടുത്തി Kamala Surayya, Samadani, News Channel, Leela Menon Tells, Story, Muslim League MLA
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി കമലാ സുരയ്യയുടെ വിയോഗത്തിനു നാലു വര്‍ഷം പിന്നിടുമ്പോള്‍, മുസ്ലിം ലീഗ് എം.എല്‍.എ. അബ്ദുസ്സമദ് സമദാനിയുമായി ബന്ധപ്പെടുത്തി ആര്‍.എസ്.എസ്. പത്രമായ ജന്മഭൂമിയുടെ എഡിറ്റര്‍ ലീലാ മേനോന്‍ നടത്തിയ വെളിപ്പെടുത്തല്‍ കൈരളി ടിവിക്കു പുറമേ മറ്റു ചാനലുകളെക്കൊണ്ടും ഏറ്റെടുപ്പിക്കാന്‍ വന്‍ ശ്രമമുണ്ടായി.

ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ ചാനലുകള്‍ ഇതില്‍ വീണെങ്കിലും ആ വിവാദം വന്‍ ആഘോഷമാക്കാന്‍ പ്രമുഖ ചാനലുകളും പത്രങ്ങളും വിസമ്മതിച്ചു. മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിച്ചതിനു പിന്നില്‍ സമദാനിയുടെ വിവാഹവാഗ്ദാനമായിരുന്നുവെന്നും പിന്നീട് സമദാനി വഞ്ചിച്ചെന്ന് സുരയ്യ തന്നോടു പറഞ്ഞുവെന്നുമായിരുന്നു ലീലാ മേനോന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം ജന്മഭൂമി വാരാന്ത്യ പതിപ്പിലാണ് അവര്‍ ഇക്കാര്യം എഴുതിയത്.
Kamala Surayya, Samadani, News Channel,  Leela Menon Tells

അതേസമയം, പ്രശ്‌നം ആദ്യം ഏറ്റെടുത്ത കൈരളിയും പീപ്പിളും ഞായറാഴ്ച വൈകിട്ടോടെ വാര്‍ത്തയുടെ പ്രാധാന്യം കുറയ്ക്കുകയും പിന്നീട് സംപ്രേഷണം തന്നെ നിര്‍ത്തിവയ്ക്കുകയും ചെയ്തു. സി.പി.എം. നേതൃതലത്തില്‍ നിന്ന് ഇടപെടല്‍ ഉണ്ടായതിനെത്തുടര്‍ന്നായിരുന്നു ഇത്. പാര്‍ട്ടിയുടെ അനുമതിയോടെ മാത്രമേ ആ വാര്‍ത്തയോ അതുമായി ബന്ധപ്പെട്ട തുടര്‍ വാര്‍ത്തകളോ സംപ്രേഷണം ചെയ്യാവൂ എന്നും നിര്‍ദേശമുണ്ടെന്നാണു വിവരം.

അതിനിടെ, കമലാ സുരയ്യ പറഞ്ഞതായി പറയുന്ന കാര്യങ്ങളുമായി ചേര്‍ത്ത് ലീലാ മേനോന്‍ പരാമര്‍ശിച്ച പേരില്‍ ഒരു വീട് അബ്ദുസ്സമദ് സമദാനിക്ക് ഇല്ലെന്നു വ്യക്തമായി. കടവ് എന്ന വീട്ടില്‍വച്ച് സമദാനിയും താനുമായി ലൈംഗിക ബന്ധം പുലര്‍ത്തിയെന്ന് ലീലാമേനോനോട് മാധവിക്കുട്ടി പറഞ്ഞിരുന്നത്രേ. കടവ് എന്ന പേരിലുള്ളത് കോഴിക്കോട്ടെ ഒരു റിസോര്‍ട്ടാണ്. അവിടെവച്ച്, എല്ലാവര്‍ക്കും സുപരിചതരായ രണ്ടു വ്യക്തികള്‍ ഒന്നിച്ചുവെന്നു പറയുന്നതിലെ അസ്വാഭാവികതയും ചൂംണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

Kamala Surayya, Samadani, News Channel,  Leela Menon Tells, Story, Muslim League MLAഞായറാഴ്ച രാവിലെ കൈരളി ടീവിയാണ് ആദ്യം ലീലാ മേനോന്റെ വെളിപ്പെടുത്തല്‍ വാര്‍ത്തയാക്കിയത്. അതിനോട് ലീഗ് നേതാക്കളെക്കൊണ്ടും മറ്റും പ്രതികരിപ്പിക്കാന്‍ കൈരളി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതോടെയാണ്, മറ്റെല്ലാ ചാനലുകളെക്കൊണ്ടും വാര്‍ത്ത ഏറ്റെടുപ്പിച്ച് വിവാദം രൂക്ഷമാക്കാനും രാഷ്ട്രീയ- സാംസ്‌കാരിക നേതാക്കളെക്കൊണ്ട് പ്രതികരിപ്പിക്കാനും ചില കേന്ദ്രങ്ങള്‍ തുനിഞ്ഞിറങ്ങിയത്. എന്നാല്‍ ആദ്യം ഏഷ്യാനെറ്റ് ന്യൂസ് ഇക്കാര്യത്തില്‍ അനുകൂല നിലപാടെടുക്കാന്‍ വിസമ്മതിച്ചു.

Kamala Surayya, Samadani, News Channel,  Leela Menon Tells, Story, Muslim League MLAമരിച്ചിട്ടും മലയാളി മനസുകളില്‍ ജീവിക്കുന്ന കമലാസുരയ്യയെ ഈ വെളിപ്പെടുത്തലിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്താന്‍ തയ്യാറല്ല എന്ന നിലപാടാണ് ഏഷ്യാനെറ്റ് ന്യൂസ് സ്വീകരിച്ചത്. പിന്നാലെ മനോരമ ന്യൂസും ഇതേനിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി.

Also read:
കമലാ സുരയ്യ സമദാനിയെ കണ്ടത് മകനെപോലെ; പ്രതികരിക്കാനില്ലെന്ന് സമദാനി

മാധവിക്കുട്ടിയെയും സമദാനിയെയും ബന്ധപ്പെടുത്തിയുള്ള ലീലാ മേനോന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു
മാധവിക്കുട്ടി 70കളില്‍ തന്നെ ഇസ്ലാമില്‍ ആകൃഷ്ടയായെന്ന് മകന്‍ എം.ഡി.നാലപ്പാട്

Keywords: Kamala Surayya, Samadani, News Channel,  Leela Menon Tells, Story, Muslim League MLA, Media, Janmaboomi, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment