» » » » മാധവിക്കുട്ടിയെയും സമദാനിയെയും ബന്ധപ്പെടുത്തിയുള്ള ലീലാ മേനോന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു

കൊച്ചി: മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ മതം മാറ്റത്തിന് കാരണക്കാരന്‍ ലീഗ് നേതാവ് സമദാനിയാണെന്ന പ്രശസ്ത പത്രപ്രവര്‍ത്തക ലീലാ മേനോന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. ജൂണ്‍ രണ്ടിന് പുറത്തിറങ്ങിയ ജന്‍മഭൂമി വാരാന്തപ്പതിപ്പിലെ കവര്‍ സ്റ്റോറിയിലാണ് മുസ്ലിംലീഗ് നേതാവും കോട്ടക്കല്‍ എം.എല്‍.എയുമായ അബ്ദുസമദ് സമദാനിയുടെ പ്രണയവും വിവാഹവാഗ്ദാനവും വിശ്വസിച്ചാണ് മാധവിക്കുട്ടി സുരയ്യ ആയതെന്ന് ലീലാ മേനോന്‍ വാദിക്കുന്നത്.

മലയാളത്തിന്റെ പ്രിയ കഥാകാരിയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ പ്രചരിക്കപ്പെട്ടിരുന്നു. അമേരിക്കയിലെ പ്രമുഖ യൂനിവേഴ്സിറ്റിയിലെ ഇസ്ലാമിക്ക് പ്രൊഫസറെ വിവാഹം കഴിക്കാന്‍ പോകുന്നതടക്കമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാൽ മരണം വരെ കമലാ സുരയ്യ അതിനോട് പ്രതികരിച്ചിരുന്നില്ല. സുരയ്യയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ലീലാമേനോന്‍ സുരയ്യ മരിച്ച് നാലു വര്‍ഷത്തിന് ശേഷമാണ് ഈ വെടി പൊട്ടിച്ചിരിക്കുന്നത്.
 
കമലാദാസ് സുരയ്യ ആയതിന് ശേഷമാണ് തങ്ങള്‍ അടുത്ത കൂട്ടുകാര്‍ ആയതെന്ന് ലീലാ മേനോന്‍ എഴുതുന്നു. കമലാ ദാസ് മതം മാറിയ ദിവസത്തെ കാര്യങ്ങള്‍ ആമുഖമായി പറഞ്ഞ ശേഷം ഇങ്ങനെ പറയുന്നു. ‘ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തിന് ശേഷം സുഗത കുമാരിയടക്കം സാംസ്കാരിക നായകര്‍ കണ്ണൂരില്‍ ഏകദിന സത്യാഗ്രഹമിരുന്നപ്പോള്‍ തനിക്കൊപ്പം കമല വരാമെന്ന് ഏറ്റിരുന്നു. എന്നാല്‍ വന്നില്ല. കാരണം തിരക്കിയപ്പോഴാണ് കമല സമദാനിയുടെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ ‘കടവ്’ വീട്ടില്‍ പോയി താമസിച്ചുവെന്നും അവിടെ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏർപെട്ടുവെന്നും പറഞ്ഞത്. മതം മാറിയാല്‍ തന്നെ വിവാഹം കഴിക്കാമെന്ന് സമദാനി പറഞ്ഞതായും സുരയ്യ വെളിപ്പെടുത്തിയതായി ലീലാ മേനോന്‍ ഓര്‍ക്കുന്നു. സമദാനിക്ക് മൂന്നു ഭാര്യമാര്‍ ഉള്ള കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ' ഒരു ഭാര്യ അടുക്കളയിൽ, ഒരു ഭാര്യ പുറം പണിക്ക്, ഒരു ഭാര്യ കാര്യങ്ങള്‍ അന്വേഷിക്കാന്‍, കമല സ്വീകരണ മുറിയില്‍ അതിഥികളെ സ്വീകരിക്കാന്‍' എന്നാണത്രേ സുരയ്യ പറഞ്ഞത്.

Samadani, Kamala Surayya, Become Muslim, Kamala Surayya, Muslim After Samadhanis Marriage Proposal, Leela Menon Tells, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News. കമലയെപ്പോലെ നിഷ്കളങ്കയായ, സ്നേഹമയിയായ, കുസൃതിയായ, മനോഹരമായ പുഞ്ചിരിയും ആകര്‍ഷകമായ പൊട്ടിച്ചിരിയുമുള്ള സ്ത്രീകളെ പരിചയപ്പെട്ടിട്ടില്ലെന്ന് ലീലാ മേനോന്‍ ലേഖനത്തില്‍ പറയുന്നു. പര്‍ദ ധരിച്ചു മൊബൈല്‍ കഴുത്തില്‍ ഒരു വെള്ളിമാലയില്‍ കോര്‍ത്തിട്ട് ഉലാത്തുന്നതിനിടെ, "സമദാനി മനോഹരമായി ഗസല്‍ പാടും. ഈ മൊബൈലില്‍ കൂടി എന്നെ പാടിക്കേള്‍പ്പിക്കും എന്ന് കമല പറഞ്ഞതായും ലീല ഓര്‍ക്കുന്നു. നീ എന്റെ സുരയ്യയാണ് എന്ന സമദാനിയുടെ വാക്കുകള്‍ കേട്ടിട്ടാണത്രേ കമല ആ പേര് സ്വീകരിച്ചത്.

ഒടുവില്‍ സമദാനി വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നത്രേ. സുരയ്യയെ വിവാഹം കഴിക്കാന്‍ പോവുകയാണോ എന്ന കുഞ്ഞാലിക്കുട്ടിയുടെ ചോദ്യത്തിന് അവര്‍ എഴുത്തുകാരിയല്ലേ? അത് അവരുടെ ഭാവനയായിരിക്കും എന്നായിരുന്നത്രേ സമദാനിയുടെ പ്രതികരണം.

Samadani, Kamala Surayya, Become Muslim, Kamala Surayya, Muslim After Samadhanis Marriage Proposal, Leela Menon Tells, Kerala News, International News, National News, Gulf News, Health News,
കഥാകാരി അഷിതയോടും സമദാനി പ്രണയാഭ്യര്‍ഥന നടത്തിയെന്ന് ലേഖനം പറയുന്നു. വാതില്‍ ചൂണ്ടിക്കാട്ടി പുറത്തുപോകാന്‍ പറയേണ്ടിവന്നതായി അഷിത തന്നോട് പറഞ്ഞിട്ടുണ്ടെന്നും ലീലാ മേനോന്‍ ലേഖനത്തില്‍ പറയുന്നു.

Also Read: മാധവിക്കുട്ടി 70കളില്‍ തന്നെ ഇസ്ലാമില്‍ ആകൃഷ്ടയായെന്ന് മകന്‍ എം.ഡി.നാലപ്പാട്

SUMMARY: Writer Kamala surayya become muslim after fall in love with muslim league leader samadani, Journalist leela menon written in janmabhoomi weekend.

Keyword: Samadani, Kamala Surayya, Become Muslim, Kamala Surayya, Muslim After Samadhanis Marriage Proposal, Leela Menon Tells, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News. 

About Kvartha Beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date