Follow KVARTHA on Google news Follow Us!
ad

ഫേസ്ബുക്കിലൂടെ ജീവിത വിജയമറിയാം

ഫേസ്ബുക്ക് നോക്കാത്ത ഒരു ദിവസത്തെക്കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാനാവുമോ?. ജീവിതത്തിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായിരിക്കുന്നു ഫേസ്ബുക്ക്. Friends , Social networking sites , Facebook, Successful , Researchers, University of Virginia , London Business school , Shigehiro Oishi, Psychology professor i, College of Arts & Sciences, Selin Kesebir London Business School , Psychological Science
Friends , Social networking sites , Facebook, Successful , Researchers, University of Virginia , London Business school ,
ഫേസ്ബുക്ക് നോക്കാത്ത ഒരു ദിവസത്തെക്കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാനാവുമോ?. ജീവിതത്തിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായിരിക്കുന്നു ഫേസ്ബുക്ക്. ഈ​ഫേസ്ബുക്ക് നിങ്ങളുടെ ജീവിതത്തെപ്പോലും പ്രവചിക്കാന്‍ കഴിയുന്ന തരത്തിലേക്ക് വളര്‍ന്നിരിക്കുന്നുവത്രേ. വിര്‍ജീനിയ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിലെ സൈക്കോളജി പ്രൊഫസര്‍ ഷിഗെരി ഒയിഷിയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ലണ്ടന്‍ ബിസിനസ് സ്‌കൂളും ചേര്‍ന്നാണ് ഈ ഗവേഷണം നടത്തിയത്.

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ നിങ്ങള്‍ക്ക് എത്ര സുഹൃത്തുക്കളുണ്ടെന്ന് അനുസരിച്ച് നിങ്ങള്‍ ജീവിതത്തില്‍ എത്രമാത്രം വിജയകരമാണെന്ന് മനസിലാക്കാനാകുമത്രേ. എന്നാല്‍ ഓരോ രാജ്യത്തിനും അവിടുത്തെ സാമൂഹ്യ- സാമ്പത്തിക ചുറ്റുപാടും അനുസരിച്ച് ഫേസ്ബുക്ക് സുഹൃത്തുക്കളുടെ എണ്ണം മാറി വരുമെന്നും ഗവേഷകര്‍ കണ്ടെത്തി. തീരെ പരിചയമില്ലാത്തവരെ വരെ സ്വന്തം ഫേസ്ബുക്ക് സുഹൃത്തുക്കളാക്കി സുഹൃത്തുക്കളുടെ എണ്ണത്തില്‍ റെക്കാര്‍ഡ് സൃഷ്ടിക്കാന്‍ ചിലര്‍ മത്സരിക്കും. മറ്റു ചിലരാകട്ടെ നേരിട്ട് അറിയാവുന്നവരെ മാത്രമേ ഫേസ്ബുക്ക് സുഹൃത്തുക്കളാക്കൂ.

ഫേസ്ബുക്കില്‍ സുഹൃത്തുക്കള്‍ കുറവാണെങ്കില്‍ അവര്‍ക്ക് ഏറെ സമയം നെറ്റില്‍ ചിലവഴിക്കാനും മറ്റും അവസ്ഥ ഉള്ളവരായിരിക്കില്ല. സുഹൃത്തുക്കളോട് ഏറെ ചാറ്റ് ചെയ്യാനുമൊന്നും ഇവര്‍ക്ക് കഴിയാറുമില്ല. സാമ്പത്തികമായി അനുകൂല ചുറ്റുപാടുകളില്ലാത്തവരായിരിക്കും ഇവരെന്നാണ് ഗവേഷകര്‍ പറയുന്നത്. വളരെ കുറവും എന്നാല്‍ ആഴത്തിലുള്ളതുമായ സുഹൃത് ബന്ധമുള്ളവരെ എപ്പോഴും സുഹൃത്തുക്കള്‍ സഹായിക്കാനുണ്ടാകും. ഇവര്‍ തൊട്ടടുത്തു തന്നെയും കാണും. സാമ്പത്തിക ചുറ്റുപാട് മോശമായതിനാല്‍ തന്നെ വെവ്വേറെ സ്ഥലങ്ങളിലേക്ക് ഇവര്‍ പോകാനും സാധ്യത കുറവ്.

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക് സുഹൃത്തുക്കളെ സൃഷ്ടിക്കാനാണ് ഏവരും ശ്രമിക്കുന്നത്. ലോകമെമ്പാടും ഏറെ യാത്ര ചെയ്യുന്നതാകും ഇതിന് ഒരുകാരണം. എന്നാല്‍ മികച്ച സാമ്പത്തിക ചുറ്റുപാടുള്ളതിനാല്‍ തന്നെ സുഹൃത്തുക്കളെയാരും സാമ്പത്തികമായ സഹായിക്കേണ്ടതില്ലെന്ന ബോധവും ഇത്രയേറെ സുഹൃത്തുക്കളെയുണ്ടാക്കാന്‍ അമേരിക്കന്‍ പൗരന്മാരെ പ്രേരിപ്പിക്കുന്നുവത്രേ.

Key Words: Friends , Social networking sites , Facebook, Successful , Researchers, University of Virginia , London Business school , Shigehiro Oishi, Psychology professor i, College of Arts & Sciences, Selin Kesebir London Business School , Psychological Science

Post a Comment