Follow KVARTHA on Google news Follow Us!
ad

KK Shailaja | 'നവ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നു'; ശാഫി പറമ്പിലിനെതിരെ തിരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി കെകെ ശൈലജ

'പൊലീസില്‍ പരാതിപ്പെട്ടിട്ടും സത്വരനടപടി ഉണ്ടായില്ല' Vadakara, LDF Candidate, Filed, Complaint, Shafi Parambil, Election Commission, Social Media, U
വടകര: (KVARTHA) യു ഡി എഫ് സ്ഥാനാര്‍ഥി ശാഫി പറമ്പിലിനെതിരെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ തിരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. നവ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നുവെന്നാരോപിച്ചാണ് പരാതി. സ്ഥാനാര്‍ഥിയുടെ അറിവോടെ തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.

വ്യക്തിഹത്യ നടത്തിയും ദുരാരോപണം ഉന്നയിച്ചും സൈബറിടം ദുരുപയോഗം ചെയ്യുന്നു. തേജോവധം നടത്താന്‍ പ്രചണ്ട പ്രചാരണമാണ് യു ഡി എഫ് നടത്തുന്നത്. തന്റെ ചിത്രം മോര്‍ഫ് ചെയ്തും സംഭാഷണം എഡിറ്റ് ചെയ്തും വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ആരോപിക്കുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും സത്വര നടപടി ഉണ്ടായിട്ടില്ല. ജനങ്ങളുടെ അംഗീകാരത്തില്‍ വിറളി പൂണ്ട യു ഡി എഫ് സ്ഥാനാര്‍ഥി പരാതിക്കാരിയെ വളഞ്ഞ വഴിയില്‍ ആക്രമിക്കുകയാണെന്നും ശൈലജ പ്രതികരിച്ചു.

സ്ഥാനാര്‍ഥി എന്ന നിലയില്‍ യു ഡി എഫും സ്ഥാനാര്‍ഥിയും മീഡിയ വിങ്ങും തന്നെ വ്യക്തിഹത്യ നടത്തുന്നുവെന്ന് തിങ്കളാഴ്ച കെ കെ ശൈലജ ആരോപിച്ചിരുന്നു. തന്നെ തേജോവധം ചെയ്യുന്നത് സ്ഥിരമാക്കുന്നു. ധാര്‍മികതയില്ലാതെ പെരുമാറുന്നു. ഇത്ര വ്യക്തിഹത്യ നേരിടുന്നത് ജീവിതത്തില്‍ ആദ്യമായാണെന്നും കെ കെ ശൈലജ പറഞ്ഞു.

പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ പാര്‍ടിയ്ക്ക് പങ്കില്ല. പ്രതിയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോടോ പ്രചരിപ്പിക്കുന്നു. നൗഫല്‍ കൊട്ടിയത്ത് എന്ന ചെറുപ്പക്കാരന്റെ ചിത്രമാണ് അമല്‍ കൃഷ്ണയുടെ പേരില്‍ പ്രചരിപ്പിച്ചത്. കാന്തപുരം എ പി അബൂബകര്‍ മുസലിയാരുടെ ലെറ്റര്‍ പാഡ് കൃത്രിമമായി ഉണ്ടാക്കി ടീചറമ്മയല്ല, ബോബ് അമ്മ എന്ന് വിളിക്കണമെന്ന് എഴുതി പ്രചരിപ്പിച്ചു. ചാനലിലിന് നല്‍കിയ ഇന്റര്‍വ്യൂവിന്റെ ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റി പ്രചരിപ്പിച്ച് മുസ്ലിം വിരുദ്ധയാക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.


'എന്റെ വടകര KL11' എന്ന ഇന്‍സ്റ്റാ പേജില്‍ മോശം ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്നു. കുടുംബ പേജുകളിലാണ് ഇത് കൂടുതല്‍ വരുന്നത്. തനിക്ക് പിന്തുണ ഏറുന്നത് കണ്ടാവും കുടുംബ പേജില്‍ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നത്.

ജനവും വിശ്വാസികളും ശരി കൃത്യമായി മനസ്സിലാക്കും. എതിര്‍ സ്ഥാനാര്‍ഥിയുടെ അറിവോടെയല്ല ഇതെന്നത് വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്റെ അറിവോടെയാണ് ദുഷ്പ്രചാരണം നടക്കുന്നത്. ഇത് തടയുകയല്ലേ വേണ്ടത്? താന്‍ ഒരുപാട് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കാള്‍ക്കെതിരെ മത്സരിച്ചിട്ടുണ്ട്. ഇതുപോലെ വ്യക്തിഹത്യ ഉണ്ടായിട്ടില്ല. ഇത് നിങ്ങള്‍ക്ക് ബൂമറാങ്ങായി വരും.
മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല ചുവയോടെ പ്രചരിപ്പിച്ചു. ശൈലജയെ വ്യാജ കാര്‍ഡുകളുണ്ടാക്കി അപഹസിക്കുന്നുവെന്നും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

Keywords: News, Kerala, Kerala-News, Politics-News, Malayalam-News, Vadakara, LDF Candidate, Filed, Complaint, Shafi Parambil, Election Commission, Social Media, UDF Candidate, False Propaganda, Mocking, KK Shailaja Approaches Election Commission against Shafi Parambil.

Post a Comment