Follow KVARTHA on Google news Follow Us!
ad

Dog Breeds | 'നിര്‍ദേശം പുറപ്പെടുവിച്ചത് കൂടിയാലോചനകള്‍ നടത്താതെ'; 23 ഇനം നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ചുള്ള കേന്ദ്രസര്‍കാര്‍ ഉത്തരവ് ഡെല്‍ഹി ഹൈകോടതി റദ്ദാക്കി

മാധ്യമങ്ങളിലൂടെയും ഔദ്യോഗിക വെബ് സൈറ്റിലൂടെയും അഭിപ്രായം തേടിയില്ല Dog Breeds, Delhi High Court, Quashed, Dog Ban, National News, Central Governmen
ന്യൂഡെല്‍ഹി: (KVARTHA) വിദേശ ഇനത്തിലുള്ള 23 തരം നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ചുള്ള കേന്ദ്രസര്‍കാര്‍ ഉത്തരവ് ഡെല്‍ഹി ഹൈകോടതി റദ്ദാക്കി. മനുഷ്യജീവന് അപകടകാരികളാണെന്ന റിപോര്‍ടിനെ തുടര്‍ന്ന് പിറ്റ്ബുള്‍, അമേരികന്‍ ബുള്‍ഡോഗ്, റോട് വീലര്‍ അടക്കമുള്ള നായകളുടെ ഇറക്കുമതി, പ്രജനനം, വില്‍പന എന്നിവ തടയണമെന്നായിരുന്നു സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ നിര്‍ദേശം.

എന്നാലിത് കൂടിയാലോചനകള്‍ നടത്താതെയാണ് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വ്യക്തമാക്കി ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഇക്കാര്യത്തില്‍ എല്ലാ നായ ഉടമകളുടെയും അഭിപ്രായം അറിയാന്‍ കേന്ദ്രത്തിന് കഴിയില്ലെങ്കിലും മാധ്യമങ്ങളിലൂടെയും ഔദ്യോഗിക വെബ് സൈറ്റിലൂടെയും അഭിപ്രായം തേടാമായിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്ന് ഹൈകോടതി വ്യക്തമാക്കി.


മനുഷ്യരെ ആക്രമിക്കുന്ന നായ ഇനങ്ങളെ നിരോധിക്കുന്നത് പരിഗണിക്കണമെന്ന് ഡെല്‍ഹി ഹൈകോടതി കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. പൊതുജനങ്ങളുടെയും മറ്റും അപേക്ഷയില്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നായിരുന്നു 2023 ഡിസംബര്‍ ആറിനുള്ള ഉത്തരവ്.

പിറ്റ്ബുള്‍ ടെറിയര്‍, ടോസ ഇനു, അമേരികന്‍ സ്റ്റാഫഡ്ഷയര്‍ ടെറിയര്‍, ഫില ബ്രസിലിയേറോ, ഡോഗോ അര്‍ജന്റിനോ, അമേരിക്കന്‍ ബുള്‍ഡോഗ്, ബോര്‍ബോല്‍, കാന്‍ഗല്‍, സെന്‍ട്രല്‍ ഏഷ്യന്‍ ഷെപേഡ് ഡോഗ്, കൊകേഷ്യന്‍ ഷെപ്പേഡ് ഡോഗ്, സൗത്ത് ഏഷ്യന്‍ ഷെപേഡ് ഡോഗ്, ടോണ്‍ജാക്, സര്‍പ്ലാനിനാക്, ജാപനീസ് ടോസ, അകിറ്റ, മാസ്റ്റിഫ്‌സ്, റോട് വീലര്‍, ടെറിയേഴ്‌സ്, റൊഡേഷ്യന്‍ റിഡ്ജ്ബാക്, വൂള്‍ഫ് ഡോഗ്‌സ്, കനാറിയോ, അക്ബാഷ് ഡോഗ്, മോസ്‌കോ ഗാര്‍ഡ് ഡോഗ്, കെയ്ന്‍ കോര്‍സോ, ബാന്‍ഡോഗ് എന്നിങ്ങനെ വിളിക്കപ്പെടുന്ന എല്ലാ നായ ഇനങ്ങളുമാണ് കേന്ദ്രം നിരോധിച്ചത്.

ഈ ഇനം നായ്ക്കളെ കൈവശം വച്ചിരിക്കുന്നവര്‍ അവയുടെ വന്ധ്യംകരണം നടത്തണമെന്നും കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് സെക്രടറി ഡോ. ഒ പി ചൗധരി സംസ്ഥാന ചീഫ് സെക്രടറിമാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.

Keywords:
News, National, National-News, Social Media, Dog Breeds, Delhi High Court, Quashed, Dog Ban, National News, Central Government, Ban, Import, Breeding, Sale, Dangerous, Dog, Breeds, Pitbull, Bulldog, Delhi High Court quashed Dog Ban.

Post a Comment