Follow KVARTHA on Google news Follow Us!
ad

Resigned | സി രാധാകൃഷ്ണന്‍ കേന്ദ്രസാഹിത്യ അകാഡമി വിശിഷ്ടാംഗത്വം രാജിവെച്ചു

ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം സംഭവമെന്നും വിമര്‍ശനം C Radhakrishnan, Resigned, Kendra Sahitya Academy Post, Kerala News
കൊച്ചി: (KVARTHA) സാഹിത്യ അകാഡമി ഫെസ്റ്റിവല്‍ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ച് പ്രമുഖ സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ കേന്ദ്രസാഹിത്യ അകാഡമി വിശിഷ്ടാംഗത്വം രാജിവെച്ചു. സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രമന്ത്രി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധം അറിയിക്കുന്നതായി രാജി കത്തില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രാജിക്കത്ത് അകാഡമി സെക്രടറിക്ക് അയച്ചുകൊടുത്തു.

C Radhakrishnan resigned from the post in Kendra Sahitya Academy, Kochi, News, C Radhakrishnan, Resigned, Kendra Sahitya Academy Post, Allegation, Letter, Inauguration, Minister, Kerala News
 
രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ മറികടന്ന് സ്വയംഭരണാവകാശം നിലനിര്‍ത്തുന്ന സാഹിത്യ അകാഡമിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇതു സംഭവിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം കഴിഞ്ഞ തവണ സഹമന്ത്രി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ പ്രതിഷേധം ഉയര്‍ന്നിരുന്നുവെന്ന കാര്യവും ഓര്‍മിപ്പിച്ചു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് അന്ന് ഉറപ്പു നല്‍കിയിരുന്നു. അകാഡമിയുടെ ഭരണഘടനപോലും തിരുത്തിയെഴുതാനാണ് രാഷ്ട്രീയ യജമാനന്മാര്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.

രാജിക്കത്തില്‍ പറയുന്നത്:


സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രമന്ത്രി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധം അറിയിക്കുന്നു. പ്രോഗ്രാമില്‍ ആരുടെയും പേരുണ്ടായിരുന്നില്ല. പിന്നീടാണ് കേന്ദ്രമന്ത്രിയുടെ പേര് ഉള്‍പെടുത്തി പ്രത്യേക ക്ഷണപത്രം അയച്ചത്. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ മറികടന്ന് സ്വയംഭരണാവകാശം നിലനിര്‍ത്തുന്ന സാഹിത്യ അകാഡമിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇതു സംഭവിക്കുന്നതെന്ന് താങ്കള്‍ക്ക് അറിയാം.

കഴിഞ്ഞ തവണ സഹമന്ത്രി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് അന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ഞാന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ടിക്ക് എതിരല്ല. പക്ഷെ അകാഡമിയുടെ സ്വതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തില്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നു.

അകാഡമിയുടെ ഭരണഘടനപോലും തിരുത്തിയെഴുതാനാണ് രാഷ്ട്രീയ യജമാനന്മാര്‍ ശ്രമിക്കുന്നത്. ജനാധിപത്യപരമായ സ്വയം ഭരണാവകാശമുള്ള ചുരുക്കം ചില സ്ഥാപനങ്ങളില്‍ ഒന്നായ അകാഡമി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനെ നിശബ്ദമായി നോക്കിയിരിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ അകാഡമിയുടെ വിശിഷ്ടാംഗമായി തുടരാന്‍ ആഗ്രഹിക്കുന്നില്ല- എന്നും അദ്ദേഹം രാജിക്കത്തില്‍ വ്യക്തമാക്കി.

Keywords: C Radhakrishnan resigned from the post in Kendra Sahitya Academy, Kochi, News, C Radhakrishnan, Resigned, Kendra Sahitya Academy Post, Allegation, Letter, Inauguration, Minister, Kerala News. 

Post a Comment