Follow KVARTHA on Google news Follow Us!
ad

Criticized | സിപിഎമും കോണ്‍ഗ്രസും കേരളത്തില്‍ പരസ്പരം മത്സരിക്കുന്നത് നാടകം; 2026 ല്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ

ടൂറിസ്റ്റ് വിസയില്‍ എത്തിയ വിനോദസഞ്ചാരി മാത്രമാണു രാഹുല്‍ ഗാന്ധിയെന്നും വിമര്‍ശനം Assam CM Himanta Biswa Sarma, Criticized, CPM, Congress, BJP
വണ്ടൂര്‍: (KVARTHA) സിപിഎമിനും കോണ്‍ഗ്രസിനും എതിരെ രൂക്ഷവിമര്‍ശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ പ്രചാരണാര്‍ഥം വണ്ടൂരില്‍ നടന്ന റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുമുന്നണികളും കേരളത്തില്‍ പരസ്പരം മത്സരിക്കുന്നത് നാടകമാണെന്ന് പറഞ്ഞ ഹിമന്ത ബിശ്വ ശര്‍മ ഡെല്‍ഹിയില്‍ ഇരുകൂട്ടരും പ്രണയത്തിലാണെന്നും കേരളത്തില്‍ മാത്രം നാടകം കളിക്കുന്നുവെന്നും ഇത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും ചൂണ്ടിക്കാട്ടി.

കെ സുരേന്ദ്രന്‍, മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കി. കേരളത്തില്‍ രാഷ്ട്രീയ മാറ്റം വിദൂരമല്ലെന്ന് പറഞ്ഞ ഹിമന്ത ബിശ്വ ശര്‍മ കോണ്‍ഗ്രസിനെയും സിപിഎമിനെയും കെട്ടുകെട്ടിച്ച് 2026ല്‍ കേരളത്തില്‍ ബിജെപി സര്‍കാര്‍ അധികാരത്തില്‍ വരുമെന്നും വ്യക്തമാക്കി. 

Assam CM Himanta Biswa Sarma Criticized CPM and Congress, Malappuram, News, Assam CM Himanta Biswa Sarma, Criticized, CPM, Congress, BJP, Rahul Gandhi, Pinarayi Vijayan, Kerala

2016ന് മുന്‍പ് അസമില്‍ ബിജെപി സര്‍കാര്‍ വരുമെന്ന് ആരും പറയില്ലായിരുന്നു. 36 ശതമാനം മുസ്ലിം സമുദായമുള്ള സ്ഥലമാണ് അസം. അവിടെ രണ്ടു തവണ പാര്‍ടി അധികാരത്തില്‍ വന്നു. അതും നൂറില്‍ അധികം സീറ്റുമായി. എല്ലാവരെയും ഉള്‍ക്കൊള്ളുന്നവരാണ് ബിജെപി. എല്ലാവരുടെയും വികസനത്തിനു വേണ്ടിയാണ് ബിജെപി നിലകൊള്ളുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശില്‍നിന്നു തോല്‍പ്പിച്ചു വിട്ടയാള്‍ കേരളത്തില്‍നിന്ന് ജയിച്ചാല്‍ കേരളത്തിന് അത് അപമാനമാണെന്ന് രാഹുല്‍ ഗാന്ധിയെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനും സിപിഎമിനും രാജ്യം മുന്നോട്ടു കൊണ്ടു പോകാന്‍ അറിയില്ല. എന്നാല്‍ അതു മോദിക്ക് മാത്രമേ അറിയൂ.

പിണറായി വിജയനെ ജയിലില്‍ അടയ്ക്കാത്തത് എന്തുകൊണ്ടാണെന്നു രാഹുല്‍ ഗാന്ധി ചോദിക്കുന്നു. കേജ് രിവാളിനെ ജയിലിലടച്ചപ്പോള്‍ അദ്ദേഹം കേജ് രിവാളിന്റെ കൂടെ നിന്നു. പിണറായിയെ ജയിലിലടച്ചാല്‍ രാഹുല്‍ ബിജെപിയുടെ കൂടെ വരുമോ എന്നും അദ്ദേഹം ചോദിച്ചു.

തിരഞ്ഞെടുപ്പിനുശേഷം രാഹുല്‍ ഗാന്ധി എവിടെ പോകും എന്നറിയില്ല. എന്നാല്‍ നരേന്ദ്ര മോദി 400 സീറ്റുകളുമായി രാജ്യം ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ കീഴില്‍ വികസിത ശക്തിയായി രാജ്യം മാറി. ഇനി ഏകീകൃത സിവില്‍ കോഡ് വരും. 18 വയസിനു താഴെയുള്ളവരുടെ വിവാഹം രാജ്യത്ത് റദ്ദാക്കി. ശൈശവ വിവാഹം നടത്തിയതിന് അസമില്‍ 12,000 പേരെ ജയിലില്‍ അടച്ചു. മുത്തലാഖ് ആയാലും ഏക സിവില്‍ കോഡ് ആയാലും നീതി കൊണ്ടുവരുന്നത് മോദിയാണ്.

എന്നാല്‍ രാഹുല്‍ ഗാന്ധിയെ നിങ്ങള്‍ മണ്ഡലത്തില്‍ കണ്ടിട്ടുണ്ടോ? പിന്നെ എന്തിനു വോട് നല്‍കണം. ടൂറിസ്റ്റ് വിസയില്‍ എത്തിയ വിനോദസഞ്ചാരി മാത്രമാണു രാഹുല്‍ ഗാന്ധിയെന്നും ഹിമന്ത കുറ്റപ്പെടുത്തി.

Keywords: Assam CM Himanta Biswa Sarma Criticized CPM and Congress, Malappuram, News, Assam CM Himanta Biswa Sarma, Criticized, CPM, Congress, BJP, Rahul Gandhi, Pinarayi Vijayan, Kerala. 

Post a Comment