Follow KVARTHA on Google news Follow Us!
ad

Safety Tips | ഓണത്തിന് വൈദ്യുതി ദീപാലങ്കാരം നടത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അത്യാഹിതം സംഭവിക്കാം; നിർദേശങ്ങളുമായി കെഎസ്ഇബി

ആഹ്ലാദകരമായ നിമിഷങ്ങൾ ദുഃഖത്തിന് വഴിമാറാതിരിക്കാൻ Onam, Celebrations, Kerala Festivals, Malayalam News, KSEB
തിരുവനന്തപുരം: (www.kvartha.com) കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണത്തിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ. ആഹ്ലാദകരമായ നിമിഷങ്ങൾ ദുഃഖത്തിന് വഴിമാറാതിരിക്കാൻ നമ്മുടെയും കുടുംബത്തിന്റെയും സുരക്ഷിതത്വത്തിൽ പൂർണ ശ്രദ്ധ പുലർത്തേണ്ടത്. സുരക്ഷ എന്നതിനർഥം അപകടങ്ങളെ തൊട്ട് ശ്രദ്ധിക്കുക എന്നതാണ്.

News, Kerala, Thiruvanathapuram, Onam, Celebrations, Kerala Festivals, KSEB,  Safety tips for Onam celebrations.

ഓണാഘോഷത്തിന്റെ ഭാഗമായി വീടുകളിലും തെരുവുകളിലും സ്ഥാപനങ്ങളിലുമൊക്കെ വൈദ്യുതി ദീപാലങ്കാരം നടത്താറുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് ഓർമിപ്പിച്ചിരിക്കുകയാണ് കെഎസ്ഇബി. പൊതുജനങ്ങൾക്കായി ചില നിർദേശങ്ങളും ഫേസ്‌ബുക് പോസ്റ്റിലൂടെ കെഎസ്ഇബി നൽകിയിട്ടുണ്ട്.

എങ്ങനെ ജാഗ്രത പുലർത്താം?

* ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇൻസുലേറ്റഡ് വയറുകൾ ഒഴിവാക്കുക.
* ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കുക
* ലോഹനിർമിതമായ പ്രതലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാത്രം ദീപാലങ്കാരം നടത്തുക.
* പ്ലഗ്, സ്വിച് എന്നിവ ഉപയോഗിച്ചുമാത്രം വൈദ്യുതി കണക്ഷൻ എടുക്കുക, വയർ നേരിട്ട് പ്ലഗ് സോകറ്റിൽ കുത്തരുത്.
* വയറിൽ മൊട്ടുസൂചി/സേഫ്റ്റി പിൻ കുത്തി കണക്ഷനെടുക്കരുത്.
* വയർ ജോയിന്റുകൾ ശരിയായ തരത്തിൽ ഇൻസുലേറ്റ് ചെയ്തു എന്ന് ഉറപ്പാക്കുക.
* ഇഎൽസിബി / ആർസിസിബി (ELCB/RCCB) പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക.

Keywords: News, Kerala, Thiruvanathapuram, Onam, Celebrations, Kerala Festivals, KSEB,  Safety tips for Onam celebrations.
< !- START disable copy paste -->

Post a Comment