Follow KVARTHA on Google news Follow Us!
ad

KSRTC | ഓണമിങ്ങെത്തി; വിനോദ സഞ്ചാര ട്രിപുകളുമായി കെഎസ്ആര്‍ടിസി ഒരുങ്ങി; യാത്രാപ്രേമികള്‍ക്ക് 'കേരളത്തിലെ ഊട്ടി'യൊക്കെ കണ്ട് കറങ്ങി വരാം

ഓഫ് റോഡ് ജീപ് സഫാരിയും ബസില്‍ സൈറ്റ് സീയിങ്ങും അടക്കം കാംപ് ഫയര്‍ വരെ KSRTC, Travel, Tourism, Tourist Onam Trip, Ranipuram, Munnar, Gavi, Vagamon, P
കണ്ണൂര്‍: (www.kvartha.com) ഓണത്തോട് അനുബന്ധിച്ച് കണ്ണൂര്‍ ഡിപോയില്‍ നിന്നും കൂടുതല്‍ വിനോദയാത്ര പാക്കേജുമായി കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍. മൂന്നാര്‍, ഗവി, 'കേരളത്തിലെ ഊട്ടി' എന്നറിയപ്പെടുന്ന റാണിപുരം എന്നിവിടങ്ങളിലേക്കാണ് യാത്ര.

വാഗമണ്‍-മൂന്നാര്‍: ആഗസ്റ്റ് 25, 30 തീയതികളില്‍ വൈകിട്ട് ഏഴ് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് രണ്ടാമത്തെ ദിവസം വാഗമണിലെത്തും. തുടര്‍ന്ന് ഓഫ് റോഡ് ജീപ് സഫാരിയും ബസില്‍ സൈറ്റ് സീയിങ്ങും നടത്തും. വൈകിട്ട് ആറ് മണിയോടെ ഹോടെലില്‍ തിരിച്ചെത്തി കാംപ് ഫയര്‍.

രണ്ടാം ദിവസം രാവിലെ മൂന്നാറിലേക്ക് പുറപ്പെട്ട് ചതുരംഗപാറ വ്യൂ പോയിന്റ്, ആനയിറങ്ങല്‍ ഡാം, മാലൈ കള്ളന്‍ ഗുഹ, ഓറന്‍ജ് ഗാര്‍ഡന്‍, ഗ്യാപ് റോഡ് വ്യൂ, പോയിന്റ് എന്നിവ സന്ദര്‍ശിച്ച് അടുത്ത ദിവസം രാവിലെ ആറ് മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തും

മൂന്നാര്‍: ആഗസ്റ്റ് 25, 30 തീയതികളില്‍ വൈകിട്ട് ആറ് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെടും. ഇരവികുളം നാഷണല്‍ പാര്‍ക്, എകോ പോയിന്റ്, ബോടാണികല്‍ ഗാര്‍ഡന്‍, ഫ്ളവര്‍ ഗാര്‍ഡന്‍, ഷൂടിംഗ് പോയിന്റ്, മാട്ടുപ്പെട്ടി ഡാം എന്നിവ സന്ദര്‍ശിച്ച് അന്ന് രാത്രി മൂന്നാറിലെ ഹോടെലില്‍ താമസം. 

രണ്ടാമത്തെ ദിവസം ചതുരംഗപാറ വ്യൂ പോയിന്റ്, ആനയിറങ്ങല്‍ ഡാം, പൊന്മുടി ഡാം, മാലൈ കള്ളന്‍ ഗുഹ, ഓറന്‍ജ് ഗാര്‍ഡന്‍, ഫോടോ പോയിന്റ് എന്നിവ സന്ദര്‍ശിച്ച് അടുത്ത ദിവസം രാവിലെ ആറ് മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തും.

ഗവി: ആഗസ്റ്റ് 30 ന് വൈകിട്ട് അഞ്ച് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് രണ്ടാമത്തെ ദിവസം കുമളിയിലെത്തി ജീപില്‍ കമ്പം ഭാഗത്തേക്ക് പോകും. മുന്തിരിത്തോട്ടം, പച്ചക്കറിത്തോട്ടം, പെന്‍സ്റ്റോക് പൈപ് ലൈന്‍, വ്യൂ പോയിന്റുകള്‍ എന്നിവ സന്ദര്‍ശിച്ച് വൈകിട്ട് ബസില്‍ രാമക്കല്‍മേട് സന്ദര്‍ശിച്ച് കുമളിയിലെ ഹോടെലില്‍ താമസം. 

രണ്ടാമത്തെ ദിവസം ഗവിയില്‍ ഭക്ഷണവും ബോടിങ്ങും ഉള്‍പെടെയാണ് പാകേജ്. അടുത്ത ദിവസം രാവിലെ ആറ് മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തും.

റാണിപുരം-ബേക്കല്‍ കോട്ട-ബീച്

ആഗസ്റ്റ് 27 ഞായറാഴ്ച രാവിലെ ആറ് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് റാണിപുരം ഹില്‍ സ്റ്റേഷന്‍, ബേക്കല്‍ കോട്ട, ബേക്കല്‍ ബീച് ആന്‍ഡ് പാര്‍ക് എന്നിവ സന്ദര്‍ശിച്ച് രാത്രി ഒമ്പത് മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തും.

പൈതല്‍മല പാലക്കയം തട്ട്-ഏഴരക്കുണ്ട് വെള്ളച്ചാട്ടം

ജില്ലയിലെ പ്രശസ്തമായ മൂന്നു ഡെസ്റ്റിനേഷനുകള്‍ ഉള്‍പെടുത്തിയിട്ടുള്ള പാകേജ് രാവിലെ 6.30നാണ് തുടങ്ങുക. രാത്രി ഒമ്പതിന് തിരിച്ചെത്തും.

വയനാട്: തുഷാരഗിരി വെള്ളച്ചാട്ടം, എന്‍ ഊര് ആദിവാസി പൈതൃക ഗ്രാമം, പൂക്കോട് തടാകം, ലക്കിടി വ്യൂ പോയിന്റ്, ഹണി മ്യൂസിയം, ചെയിന്‍ ട്രീ എന്നീ ഡെസ്റ്റിനേഷനുകള്‍ സന്ദര്‍ശിക്കുന്ന പാകേജ് രാവിലെ ആറ് മണിക്ക് തുടങ്ങി രാത്രി 10.30ന് അവസാനിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 8089463675, 9496131288.

News, Kerala, Kerala-News, Onam-2023, News-Malayalam, KSRTC, Travel, Tourism, Tourist Onam Trip, KSRTC is ready with tourist trips for Onam.


Keywords: News, Kerala, Kerala-News, Onam-2023, News-Malayalam, KSRTC, Travel, Tourism, Tourist Onam Trip, KSRTC is ready with tourist trips for Onam.



Post a Comment