Follow KVARTHA on Google news Follow Us!
ad

PAN Card | പാന്‍ ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസരം സമയ പരിധി ജൂണ്‍ 30ന് അവസാനിക്കും

ലിങ്ക് ചെയ്തില്ലെങ്കില്‍ ജൂലൈ ഒന്ന് മുതല്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകും PAN-Aadhaar, Linking, Deadline
ന്യൂഡെല്‍ഹി: (www.kvartha.com) ആധാര്‍ കാര്‍ഡുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യണ്ടതിനുള്ള സമയ പരിധി വെള്ളിയാഴ്ച (ജൂണ്‍ 30) അവസാനിക്കും. ലിങ്ക് ചെയ്തില്ലെങ്കില്‍ ജൂലൈ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകും. 

നിലവില്‍ 1000 രൂപയാണ് പാന്‍കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് പിഴ അടയ്ക്കേണ്ടത്. 2023 മാര്‍ച് 31 ആയിരുന്നു ആദ്യത്തെ സമയപരിധി. പിന്നീട് ജൂണ്‍ 30 വരെ നീട്ടുകയായിരുന്നു. അതേസമയം കാലാവധി ഇനിയും നീട്ടുമെന്നുള്ളത് സംശയമുള്ള കാര്യമായതിനാല്‍ നിങ്ങളുടെ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ണായകമാണ്. 

New Delhi, News, Kerala, PAN card, Aadhaar Card, Link, Deadline, PAN-Aadhaar linking deadline ends on June 30.

നിലവിലെ സമയപരിധിക്കുള്ളില്‍ ലിങ്കിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തനരഹിതമാകും. സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ആവശ്യമായ ഒരു പ്രധാന രേഖയാണ് പാന്‍. ഇത് പ്രവര്‍ത്തനരഹിതമായാല്‍ നികുതിദായകര്‍ ബുദ്ധിമുട്ടും. പ്രത്യേകിച്ച് ആദായ നികുതി റിടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം.

Keywords: New Delhi, News, Kerala, PAN card, Aadhaar Card, Link, Deadline, PAN-Aadhaar linking deadline ends on June 30.

Post a Comment