Follow KVARTHA on Google news Follow Us!
ad

PAN - Aadhaar | ദിവസങ്ങൾ മാത്രം മുന്നിൽ; ജൂൺ 30നകം പാനും ആധാറും ലിങ്ക് ചെയ്യുക; ഇല്ലെങ്കിൽ പ്രവർത്തന രഹിതമാകുമെന്ന് മുന്നറിയിപ്പ്; അറിയേണ്ടതെല്ലാം

ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യാനും കഴിയില്ല Aadhaar card, PAN card, PAN - Aadhaar linking, National News
ന്യൂഡെൽഹി: (www.kvartha.com) ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 ആയിരിക്കുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. ഇത് ചെയ്തില്ലെങ്കിൽ ജൂലൈ ഒന്ന് മുതൽ പാൻ കാർഡുകൾ പ്രവർത്തനരഹിതമാകുമെന്ന് ആദായനികുതി വകുപ്പ് കൂട്ടിച്ചേർത്തു. നേരത്തെ പാനും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2023 മാർച്ച് 31 ആയിരുന്നു. അത് പിന്നീട് ജൂൺ 30 വരെ നീട്ടുകയായിരുന്നു.

News, National, New Delhi, Aadhaar card, PAN card, PAN - Aadhaar linking, Link your PAN and Aadhaar by June 30: Here's all you need to know.

പാൻ പ്രവർത്തന രഹിതമായാൽ ഉപയോക്താക്കൾക്ക് മ്യൂച്വൽ ഫണ്ടുകളിലും ഓഹരി വിപണിയിലും നിക്ഷേപങ്ങളെ ബാധിക്കും. കൂടാതെ ബാങ്ക് ഇടപാടുകൾക്കും പാൻ അഭിവാജ്യ ഘടകമാണ്. 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ നടത്താൻ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. പാൻ ഇല്ലാതെ ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യാനും കഴിയില്ല.

പാൻ-ആധാർ ലിങ്ക് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാം:

1: ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ incometax(dot)gov(dot)in സന്ദർശിക്കുക.
2: 'ലിങ്ക് ആധാർ സ്റ്റാറ്റസ്' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
3: ഒരു പുതിയ വിൻഡോ തുറക്കും, അവിടെ നിങ്ങളുടെ പാൻ കാർഡും ആധാർ നമ്പറും നൽകണം.
എല്ലാ വിവരങ്ങളും പൂരിപ്പിച്ച ശേഷം, 'ലിങ്ക് ആധാർ സ്റ്റാറ്റസ് കാണുക' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
4. തുടർന്ന് പാൻ കാർഡിന്റെയും ആധാർ കാർഡ് ലിങ്കിന്റെയും സ്റ്റാറ്റസ് നിങ്ങളുടെ മുന്നിൽ ദൃശ്യമാകും.
ലിങ്ക് ചെയ്തോ ഇല്ലയോ എന്ന് അറിയാൻ കഴിയും.

പാൻ-ആധാർ എങ്ങനെ ലിങ്ക് ചെയ്യാം

പാൻ നമ്പർ ആധാർ കാർഡുമായി ലിങ്ക് ചെയ്യുന്നതിന് നിരവധി മാർഗങ്ങളുണ്ട്. പാൻ സർവീസ് സെന്ററുകളിൽ നിന്നും ലഭിക്കുന്ന ഫോം പൂരിപ്പിച്ച് പാനും ആധാറും ബന്ധിപ്പിക്കാം. അതുമല്ലെങ്കിൽ മൊബൈൽ ഫോണിൽ നിന്നും 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്തും ലിങ്ക് ചെയ്യാം. കൂടാതെ, ഇ- ഫയലിങ് വെബ്സൈറ്റ് മുഖാന്തിരവും ഇത്തരത്തിൽ പാൻ ആധാറുമായി ലിങ്ക് ചെയ്യാൻ സാധിക്കും.

ഓൺലൈനായി ചെയ്യാൻ

1. ആദായ നികുതിയുടെ ഔദ്യോഗിക വെബ്സൈറ്റ് www(dot)incometax(dot)gov(dot)in സന്ദർശിക്കുക
2. Quick Link എന്ന വിഭാഗത്തിലേക്ക് പോയി Link Aadhar ക്ലിക്ക് ചെയ്യുക
3. പുതിയ വിൻഡോ ദൃശ്യമാകും, നിങ്ങളുടെ ആധാർ വിശദാംശങ്ങൾ, പാൻ, മൊബൈൽ നമ്പർ എന്നിവ നൽകുക.
4. ‘I validate my Aadhar details’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക
5. രജിസ്റ്റർ ചെയ്ത നമ്പറിൽ OTP ലഭിക്കും. അത് നൽകി 'Validate' എന്നതിൽ ക്ലിക്ക് ചെയ്യുക.
6. പിഴ അടച്ച ശേഷം നിങ്ങളുടെ പാൻ ആധാറുമായി ലിങ്ക് ചെയ്യാം.

Keywords: News, National, New Delhi, Aadhaar card, PAN card, PAN - Aadhaar linking, Link your PAN and Aadhaar by June 30: Here's all you need to know.
< !- START disable copy paste -->

Post a Comment