Follow KVARTHA on Google news Follow Us!
ad

Parliament Building | നിലവിളക്ക് കൊളുത്തി ഉദ്ഘാടനം; പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പിച്ച് മോദി; നിര്‍മാണത്തില്‍ പങ്കെടുത്ത 40,000 തൊഴിലാളികളെ ആദരിക്കും; ഒരു മണിക്ക് 75 രൂപ നാണയവും സ്റ്റാംപും പ്രകാശനം ചെയ്യും

രാവിലെ ഏഴരയോടെ തുടങ്ങിയ പൂജ ചടങ്ങുകളില്‍ പ്രധാനമന്ത്രിയും പങ്കെടുത്തു Parliament Building, PM Modi, Narendra Modi, Inauguration, Delhi News
ന്യൂഡെല്‍ഹി: (www.kvartha.com) പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പിച്ചു. സ്പീകറുടെ ഇരിപ്പിടത്തിന് മുകളില്‍ ചെങ്കോല്‍ സ്ഥാപിച്ച പ്രധാനമന്ത്രി, വിളക്ക് കൊളുത്തിയാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് അദ്ദേഹം ഇരു ചേംബറുകളിലും സന്ദര്‍ശിച്ചു. 

ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പ്രധാനമന്ത്രി പുഷ്പാര്‍ചന നടത്തി. രാവിലെ ഏഴരയോടെ തുടങ്ങിയ പൂജ ചടങ്ങുകളില്‍ പ്രധാനമന്ത്രിയും പങ്കെടുത്തു. പുതിയ മന്ദിരത്തിനു പുറത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പുരോഹിതര്‍ ഹോമം നടത്തി. പൂര്‍ണകുംഭം നല്‍കി പുരോഹിതര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.

ഉച്ചയ്ക്കു 12ന് പാര്‍ലമെന്റിനെക്കുറിച്ചുള്ള വിഡിയോ പ്രദര്‍ശനവും പ്രസംഗങ്ങളും നടക്കും. ഒരു മണിക്ക് 75 രൂപ നാണയവും സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്യും, തുടര്‍ന്ന് പ്രസംഗം. പാര്‍ലമെന്റ് നിര്‍മാണത്തില്‍ പങ്കെടുത്ത 40,000 തൊഴിലാളികളെ ആദരിക്കും. ഇവരുടെ പ്രതിനിധികളായി കുറച്ചുപേരെ ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്.

അതേസമയം, പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് കനത്ത ജാഗ്രതയാണ് ഏര്‍പെടുത്തിയിരിക്കുന്നത്. പുലര്‍ച്ചെ അഞ്ചര മുതല്‍ ഗതാഗത നിയന്ത്രണം തുടങ്ങി. ന്യൂഡെല്‍ഹി മേഖലയില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് 3 മണി വരെ നിയന്ത്രണമേര്‍പെടുത്തി.
കേന്ദ്രസേനയും ഡെല്‍ഹി പൊലീസും ക്രമസമാധാനം ഉറപ്പ് വരുത്തും.

പ്രതിപക്ഷത്തെ 20 പാര്‍ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കും. സമരം ചെയ്യുന്ന ഗുസ്തിതാരങ്ങള്‍ക്കൊപ്പം കര്‍ഷക സംഘടനകള്‍ മാര്‍ച് നടത്തുമെന്നു പ്രഖ്യാപിച്ചതിനാല്‍ അതിര്‍ത്തികളിലുള്‍പെടെ കനത്ത സുരക്ഷയാണ്  വിന്യസിച്ചിരിക്കുന്നത്. 

2020 ലാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം തുടങ്ങിയത്. 2022ല്‍  പ്രധാന കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. 899 ദിവസങ്ങളാണ് നിര്‍മാണത്തിന് എടുത്തത്. 21 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന് നാല് നിലകളും ആറ് കവാടങ്ങളുമുണ്ട്. 1200 കോടി രൂപ ചെലവിലാണ് പാര്‍ലമെന്റ് കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കിയത്. 

ത്രികോണാകൃതിയിലാണ് മന്ദിരത്തിന്റെ രൂപകല്‍പന. രാജ്യസഭയിലും ലോക്‌സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളാനാകും. ലോക്‌സഭാ ചേംബറില്‍ 888 ഇരിപ്പിടങ്ങളും രാജ്യസഭാ ചേംബറില്‍ 384 ഇരിപ്പിടങ്ങളുമാണുള്ളത്.

News, National, National-News, Delhi-News, Politics, Opposition Party, PM Modi, Narendra Modi, Parliament Building, New Parliament, PM Modi inaugurates building, installs ‘Sengol’ near Lok Sabha Speaker’s chair


Keywords: News, National, National-News, Delhi-News, Politics, Opposition Party, PM Modi, Narendra Modi, Parliament Building, New Parliament, PM Modi inaugurates building, installs ‘Sengol’ near Lok Sabha Speaker’s chair. 

Post a Comment