Follow KVARTHA on Google news Follow Us!
ad

Bimal Patel | പുതിയ പാര്‍ലമെന്റ് രൂപകല്‍പന ചെയ്തത് ഈ ഗുജറാത്തുകാരന്‍; ഫീസായി ഈടാക്കിയത് ഇത്രയും തുക; ബിമല്‍ പട്ടേലിനെ അറിയാം; രാജ്യത്തിന്റെ വിവിധ പ്രസിദ്ധ പദ്ധതികളിലും കയ്യൊപ്പ്

രാജ്യത്തെ അറിയപ്പെടുന്ന വാസ്തുശില്പിയാണ് Bimal Patel, Architect, New Parliament Building, ദേശീയ വാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഈ പുതിയ പാര്‍ലമെന്റ് 971 കോടി രൂപ ചിലവിലാണ് നിര്‍മിച്ചിരിക്കുന്നത്. ടാറ്റ പ്രോജക്ട്സ് ലിമിറ്റഡ് കമ്പനിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. കെട്ടിടത്തിന്റെ രൂപകല്‍പന ഗുജറാത്തിലെ പ്രശസ്ത ആര്‍ക്കിടെക്റ്റ് ബിമല്‍ പട്ടേലാണ് നിര്‍വഹിച്ചിരിക്കുന്നത്. ബിമല്‍ ഹസ്മുഖ് പട്ടേല്‍ എന്നാണ് ബിമല്‍ പട്ടേലിന്റെ മുഴുവന്‍ പേര്.
      
Bimal Patel, Architect, New Parliament Building, National News, Malayalam News, Meet Bimal Patel, Architect Behind New Parliament Building; Know His Fees And More.

രാജ്യത്തെ അറിയപ്പെടുന്ന വാസ്തുശില്പിയാണ് ബിമല്‍. പട്ടേലിന് ആര്‍ക്കിടെക്ട് മേഖലയില്‍ മൂന്ന് പതിറ്റാണ്ടിലേറെ പരിചയമുണ്ട്. അദ്ദേഹത്തിന്റെ സ്ഥാപനമായ എച്ച്‌സിപി ഡിസൈന്‍സ് ആണ് പുതിയ പാര്‍ലമെന്റ് ഹൗസ് രൂപകല്പന ചെയ്ത് തയ്യാറാക്കിയിരിക്കുന്നത്. ബിമല്‍ പട്ടേല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി തവണ ആദരിക്കപ്പെട്ടിട്ടുണ്ട്. 2019-ല്‍ പത്മശ്രീ പുരസ്‌കാരം ലഭിച്ചു.

ആരാണ് ബിമല്‍ പട്ടേല്‍?

1961 ഓഗസ്റ്റ് 31 ന് ഗുജറാത്തിലാണ് ബിമല്‍ പട്ടേല്‍ ജനിച്ചത്. സെന്റ് സേവ്യേഴ്സ് സ്‌കൂളില്‍ നിന്നാണ് പഠനം നടത്തിയത്. കുട്ടിക്കാലം മുതല്‍ അദ്ദേഹം ശാസ്ത്രജ്ഞനാകാന്‍ ബിമല്‍ ആഗ്രഹിച്ചിരുന്നു, എന്നാല്‍ സ്‌കൂളിലെ അധ്യാപകര്‍ സാമൂഹികവും ദേശീയവുമായ വികസനത്തെക്കുറിച്ച് ചിന്തിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. പട്ടേലിന്റെ പിതാവ് ഹസ്മുഖ് പട്ടേലും ആര്‍ക്കിടെക്റ്റായിരുന്നു. ഇക്കാരണത്താല്‍, അദ്ദേഹം 12-ാം ക്ലാസില്‍ വാസ്തുവിദ്യ തിരഞ്ഞെടുത്തു, കൂടാതെ സിഇപിടി (CEPT) സര്‍വകലാശാലയുടെ പ്രവേശന പരീക്ഷയിലും ഒന്നാമനായി. ആര്‍ക്കിടെക്ചറില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ശേഷം ബിരുദാനന്തര ബിരുദവും നേടി.

പട്ടേല്‍ സിറ്റി പ്ലാനിംഗില്‍ ബിരുദാനന്തര ബിരുദവും ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് സിറ്റി, റീജിയണല്‍ പ്ലാനിംഗില്‍ പിഎച്ച്ഡിയും നേടിയിട്ടുണ്ട്. ബിമല്‍ പട്ടേലിന്റെ പിതാവ് ഹസ്മുഖ് സി പട്ടേലാണ് 1960-ല്‍ എച്ച്‌സിപി ഡിസൈന്‍ പ്ലാനിംഗ് ആന്‍ഡ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചത്. ബിമലിന്റെ പിതാവ് 2018-ല്‍ അന്തരിച്ചു, എന്നാല്‍ അദ്ദേഹം സ്ഥാപിച്ച കമ്പനിക്ക് പുതിയ പാര്‍ലമെന്റ് ഹൗസ്, കര്‍ത്തവ്യ പാത്ത് പ്രോജക്റ്റിന്റെ ജോലി നല്‍കി. ഈ കമ്പനിയുടെ ചെയര്‍മാനും എംഡിയുമാണ് ബിമല്‍ പട്ടേല്‍. ബിമല്‍ പട്ടേലിന്റെ സ്ഥാപനത്തിന് പുതിയ പാര്‍ലമെന്റ് ഉള്‍പ്പെടെ നിരവധി അനുബന്ധ പദ്ധതികള്‍ക്കും കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്കുമായി 229.75 കോടി രൂപ നല്‍കും.

പാര്‍ലമെന്റ് മന്ദിരം രൂപകല്പന ചെയ്യുന്നതിനു പുറമേ, രാജ്യത്തെ പ്രധാനപ്പെട്ട നിരവധി പദ്ധതികളില്‍ ബിമല്‍ പട്ടേല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പട്ടേല്‍ രൂപകല്പന ചെയ്ത പദ്ധതികള്‍

കാശി വിശ്വനാഥ് ഇടനാഴി വാരണാസി
ഗുജറാത്തിലെ പുതിയ ഹൈക്കോടതി കെട്ടിടം
ഐഐഎം അഹമ്മദാബാദ് കാമ്പസ്
ഐഐടി ജോധ്പൂര്‍
സെന്‍ട്രല്‍ വിസ്ത, ഗാന്ധിനഗര്‍
ആഗാ ഖാന്‍ അക്കാദമി, ഹൈദരാബാദ്
ഐഐഎം അഹമ്മദാബാദിന്റെ പുതിയ കാമ്പസ്
സബര്‍മതി റിവര്‍ ഫ്രണ്ട് വികസന പദ്ധതി
ടാറ്റ സിജിപിഎല്‍ ടൗണ്‍ഷിപ്പ് മുന്ദ്ര

അവാര്‍ഡുകള്‍

1992-ല്‍ ആഗാഖാന്‍ അവാര്‍ഡ്
2001-ല്‍ വേള്‍ഡ് ആര്‍ക്കിടെക്ചര്‍ പ്രൈസ്
2019ല്‍ പത്മശ്രീ

Keywords: Bimal Patel, Architect, New Parliament Building, National News, Malayalam News, Meet Bimal Patel, Architect Behind New Parliament Building; Know His Fees And More.
< !- START disable copy paste -->

Post a Comment