Follow KVARTHA on Google news Follow Us!
ad

IDBI | ബാങ്ക് ജോലിക്ക് സുവര്‍ണാവസരം: ഐഡിബിഐ 1000 ലധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; യോഗ്യത അടക്കം അറിയേണ്ടതെല്ലാം

അപേക്ഷാ നടപടികള്‍ ജൂണ്‍ ഏഴിന് അവസാനിക്കും Job News, Malayalam News, ദേശീയ വാര്‍ത്തകള്‍, IDBI Recruitment, Vacancy
ന്യൂഡെല്‍ഹി: (www.kvartha.com) ബാങ്കില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് സുവര്‍ണാവസരം. ഐഡിബിഐ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഈ പോസ്റ്റുകള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് idbibank(dot)in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ആകെ 1036 ഒഴിവുകളാണുള്ളത്. അപേക്ഷാ നടപടികള്‍ മെയ് 24-ന് ആരംഭിച്ചു, ജൂണ്‍ ഏഴിന് അവസാനിക്കും.
   
Job News, Malayalam News, IDBI Recruitment, Vacancy, National News, IDBI Recruitment 2023, Bank Job News, Bank News, Recruitment News, IDBI Recruitment 2023: Vacancies for 1036 posts; know major eligibility details inside.

യോഗ്യത

ഉദ്യോഗാര്‍ഥികള്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉണ്ടായിരിക്കണം. കൂടാതെ അപേക്ഷകരുടെ പ്രായപരിധി 20-നും 25-നും ഇടയിലായിരിക്കണം. ഒരു ഡിപ്ലോമ കോഴ്സ് മാത്രം വിജയിക്കുന്നത് യോഗ്യതാ മാനദണ്ഡമായി കണക്കാക്കില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഓണ്‍ലൈന്‍ ടെസ്റ്റ് (OT), ഡോക്യുമെന്റ് വെരിഫിക്കേഷന്‍ (DV), പ്രീ റിക്രൂട്ട്മെന്റ് മെഡിക്കല്‍ ടെസ്റ്റ് (PRMT) എന്നിവ ഉള്‍പ്പെടുന്നു. ഉദ്യോഗാര്‍ഥി തെറ്റായ ഉത്തരം നല്‍കുന്ന ഓരോ ചോദ്യത്തിനും, ആ ചോദ്യത്തിന് നല്‍കിയിട്ടുള്ള മാര്‍ക്കിന്റെ നാലിലൊന്ന് കുറയ്ക്കും.

അപേക്ഷാ ഫീസ്

എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും 1000 രൂപയാണ് അപേക്ഷാ ഫീസ്. എസ്സി, എസ്ടി, പിഡബ്ല്യുഡി വിഭാഗത്തില്‍പ്പെട്ടവര്‍ 200 രൂപ അടച്ചാല്‍ മതി.

Keywords: Job News, Malayalam News, IDBI Recruitment, Vacancy, National News, IDBI Recruitment 2023, Bank Job News, Bank News, Recruitment News, IDBI Recruitment 2023: Vacancies for 1036 posts; know major eligibility details inside.
< !- START disable copy paste -->

Post a Comment