Follow KVARTHA on Google news Follow Us!
ad

NITI Aayog Meeting | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഡെല്‍ഹിയില്‍ നടന്ന നിതി ആയോഗ് ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ നിന്ന് പിണറായി വിജയന്‍ അടക്കം 9 മുഖ്യമന്ത്രിമാര്‍ വിട്ടുനിന്നു; കാരണം വ്യക്തമാക്കാതെ കേരള മുഖ്യന്‍

പങ്കെടുക്കാത്ത സംസ്ഥാനങ്ങളെ വിമര്‍ശിച്ച് കേന്ദ്രം NITI Aayog Meeting , PM Narendra Modi, Chief Ministers, Malayalam News, ദേശീയ-വാർത്തകൾ
ന്യൂഡെല്‍ഹി: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഡെല്‍ഹിയില്‍ നടന്ന നിതി ആയോഗ് ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ (GCM) നിന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ഒമ്പത് മുഖ്യമന്ത്രിമാര്‍ വിട്ടുനിന്നു. മറ്റ് മുഖ്യമന്ത്രിമാരെല്ലാം പങ്കെടുക്കാത്തതിന് കാരണം വ്യക്തമാക്കിയപ്പോള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നും പറഞ്ഞിട്ടില്ല.

പിണറായി വിജയനെ കൂടാതെ, രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു (KCR), ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട് നായിക്, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എന്നിവരാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്.

യോഗത്തില്‍ പങ്കെടുക്കാത്തതിന് അശോക് ഗെലോട്ട് ആരോഗ്യപരമായ കാരണങ്ങളാണ് ചൂണ്ടിക്കാട്ടിയത്. ഡെല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള കേന്ദ്ര സര്‍കാരിന്റെ പ്രത്യേക ഓര്‍ഡിനന്‍സില്‍ പ്രതിഷേധിച്ച് യോഗം ബഹിഷ്‌കരിക്കുന്നതായി കേജ് രിവാള്‍ വെള്ളിയാഴ്ച പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. പഞ്ചാബിന്റെ താല്‍പര്യങ്ങള്‍ കേന്ദ്രം ശ്രദ്ധിക്കുന്നില്ലെന്നും അതിനാലാണ് യോഗം ബഹിഷ്‌കരിക്കുന്നതെന്നും ഭഗവന്ത് മാനും കേന്ദ്രത്തെ അറിയിച്ചിരുന്നു.

സിംഗപ്പൂരിലും ജപാനിലും സന്ദര്‍ശനം നടത്തുന്നതിനാല്‍ എംകെ സ്റ്റാലിനും മുന്‍ നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ നിതീഷ് കുമാറും യോഗത്തില്‍ നിന്നു വിട്ടുനിന്നുവെന്നാണ് വിവരം. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത ബാനര്‍ജി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹൈദരാബാദില്‍ കേജ് രിവാളുമായി കൂടിക്കാഴ്ചയുള്ളതിനാലാണ് കെസിആര്‍ യോഗത്തില്‍ പങ്കെടുക്കാത്തതെന്നാണ് റിപോര്‍ട്.

ഡെല്‍ഹിയിലെ പ്രഗതി മൈതാനിലെ പുതിയ കണ്‍വന്‍ഷന്‍ സെന്ററില്‍ 'വിക്ഷിത് ഭാരത് @ 2047: റൂള്‍ ഓഫ് ടീം ഇന്‍ഡ്യ' എന്ന വിഷയത്തില്‍ ശനിയാഴ്ച നടന്ന നിതി ആയോഗിന്റെ എട്ടാമത് ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു. 

8 Chief Ministers Skip NITI Aayog Meeting Chaired By PM Modi, New Delhi, News, Politics, Criticism, Prime Minister, Narendra Modi, Report, CM Pinarayi Vijayan, National

അതേസമയം, മുഖ്യമന്ത്രിമാര്‍ നിതി ആയോഗ് ഗവേണിങ് കൗണ്‍സില്‍ യോഗങ്ങള്‍ ബഹിഷ്‌കരിക്കുന്നത് സംസ്ഥാനത്തിന്റെ വികസനം ബഹിഷ്‌കരിക്കുന്നതിന് തുല്യമാണെന്ന് സര്‍കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ നൂറിലധികം സുപ്രധാന വിഷയങ്ങള്‍ ചര്‍ച ചെയ്യുമെന്നും പങ്കെടുക്കാത്ത സംസ്ഥാനങ്ങള്‍ക്ക് അത് നഷ്ടമാകുമെന്നും സര്‍കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Keywords: 8 Chief Ministers Skip NITI Aayog Meeting Chaired By PM Modi, New Delhi, News, Politics, Criticism, Prime Minister, Narendra Modi, Report, CM Pinarayi Vijayan, National. 

Post a Comment