Follow KVARTHA on Google news Follow Us!
ad

Manobala | തമിഴ് ഹാസ്യനടന്‍ മനോബാല ആശുപത്രിയില്‍

Famous comedy actor Manobala hospitalized after sudden illness#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചെന്നൈ: (www.kvartha.com) പ്രശസ്ത തമിഴ് ഹാസ്യനടനും മുതിരന്‍ സംവിധായകനുമായ മനോബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെട്ടെന്നുള്ള അസുഖത്തെ തുടര്‍ന്ന് ആന്‍ജിയോ ട്രീറ്റ്മെന്റിന് വേണ്ടിയാണ് മനോബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 69 കാരനായ അദ്ദേഹത്തെ ആന്‍ജിയോ ചികിത്സയ്ക്ക് വിധേയനാക്കി. 

നടിഗര്‍ സംഘം വൈസ് പ്രസിഡന്റ് പൂച്ചി മുരുകന്‍ ചെന്നൈയിലെ അപോളോ ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഉടന്‍ ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങുമെന്നും റിപോര്‍ടുകള്‍ പറയുന്നു.

പ്രശസ്ത സംവിധായകന്‍ ഭാരതിരാജയുടെ അസിസ്റ്റന്റായ സിനിമാ മേഖലയില്‍ എത്തിയ മനോബാല 1982 ല്‍ 'ആഗയാ ഗംഗ' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്. പിന്നീട് പിള്ളൈ നില, ഊര്‍കാവലന്‍, മല്ല് വെട്ടി മൈനര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.

News,National,India,chennai,Actor,Director,hospital,Health,Health & Fitness,Treatment, Famous comedy actor Manobala hospitalized after sudden illness


2000 ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായ മനോബാല മാറി. പിതാമഗന്‍, ചന്ദ്രമുഖി, യാരടീ നീ മോഹിനി, തമിഴ് പടം, അലക്സ് പാണ്ഡിയന്‍, അരമനൈ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ചെയ്ത ഹാസ്യ വേഷങ്ങള്‍ മറക്കാന്‍ സാധിക്കില്ല.

News,National,India,chennai,Actor,Director,hospital,Health,Health & Fitness,Treatment, Famous comedy actor Manobala hospitalized after sudden illness


ശിവാജി ഗണേശന്റെ 'പറമ്പറിയം', സൂപര്‍സ്റ്റാര്‍ രജനീകാന്തിന്റെ 'ഊര്‍ക്കാവലന്‍', സത്യരാജിന്റെ 'മല്ലുവെട്ടി മൈനര്‍', വിജയകാന്തിന്റെ 'എന്‍ പുരുഷന്‍ എനിക്ക് മട്ടുംതാന്‍', 'പിന്നീട് മോഹന്‍ലാല്‍' തുടങ്ങി 40 ഓളം ചിത്രങ്ങള്‍ ഭാരതിരാജയുടെ സഹസംവിധായകനായ മനോബാല സംവിധാനം ചെയ്തിട്ടുണ്ട്.

Keywords: News,National,India,chennai,Actor,Director,hospital,Health,Health & Fitness,Treatment, Famous comedy actor Manobala hospitalized after sudden illness

Post a Comment