Follow KVARTHA on Google news Follow Us!
ad

UPSC Recruitment | സർകാർ ജോലി നേടാൻ വൻ അവസരം: വലിയ 3 റിക്രൂട്മെന്റുകളുമായി യു പി എസ് സി; അനവധി ഒഴിവുകൾ; അറിയേണ്ടതെല്ലാം

UPSC Recruitment 2022: Apply For Posts; Check Eligibility Here#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) യൂനിയൻ പബ്ലിക് സർവീസ് കമീഷൻ (UPSC) നിരവധി റിക്രൂട്മെന്റ് വിജ്ഞാപനങ്ങൾ പുറത്തിറക്കി. അതനുസരിച്ച് കമീഷൻ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തും. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക സൈറ്റ് upsc(dot)gov(dot)in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.
  
New Delhi, India, News, Top-Headlines, Latest-News, PSC, Job, Online, UPSC Recruitment 2022: Apply For Posts; Check Eligibility Here.


1. പ്രോസിക്യൂടർ അടക്കം വിവിധ ഒഴിവുകൾ

പ്രോസിക്യൂടർ, സ്പെഷ്യലിസ്റ്റ്, അസിസ്റ്റന്റ് പ്രൊഫസർ, വെറ്ററിനറി ഓഫീസർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 52 ​​തസ്തികകൾ നികത്തും. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 13 ആണ്. പ്രോസിക്യൂടർ 12, സ്പെഷ്യലിസ്റ്റ് 28, അസിസ്റ്റന്റ് പ്രൊഫസർ രണ്ട്, വെറ്ററിനറി ഓഫീസർ 10 ഒഴിവുകളുണ്ട്.


യോഗ്യത

പ്രോസിക്യൂടർ - നിയമത്തിൽ ബിരുദവും കുറഞ്ഞത് ഒരു വർഷത്തെ പരിചയവും.
പരമാവധി പ്രായപരിധി - 30 വയസ്.
പേ സ്കെയിൽ - ലെവൽ 8

സ്പെഷ്യലിസ്റ്റ് കേഡർ (ജനറൽ മെഡിസിൻ) - എംബിബിഎസ് ബിരുദവും പിജി ബിരുദവും അല്ലെങ്കിൽ പിജി ഡിപ്ലോമയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും.
പരമാവധി പ്രായപരിധി - 40 വയസ്.
പേ സ്കെയിൽ - ലെവൽ 11

അസിസ്റ്റന്റ് പ്രൊഫസർ - ആയുർവേദ മെഡിസിനിൽ ബിരുദവും പിജി ബിരുദവും.
പേ സ്കെയിൽ - ലെവൽ 10
പരമാവധി പ്രായപരിധി - 50 വയസ്.

വെറ്ററിനറി ഓഫീസർ - അംഗീകൃത വെറ്ററിനറി യോഗ്യത.
പരമാവധി പ്രായപരിധി - 35 വയസ്.
പേ സ്കെയിൽ - ലെവൽ 10


അപേക്ഷാ ഫീസ്

25 രൂപ, ഫീസ് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴി അടയ്ക്കാം.
എസ്‌സി, എസ്ടി, വനിതകൾ, വികലാംഗ വിഭാഗക്കാർ എന്നിവർക്ക് ഫീസില്ല.


2. ജിയോ സയന്റിസ്റ്റിനുള്ള റിക്രൂട്മെന്റ്

യുപിഎസ്‌സി പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്, ജിയോ സയന്റിസ്റ്റ് റിക്രൂട്മെന്റിനുള്ള അപേക്ഷാ പ്രക്രിയ സെപ്റ്റംബർ 21 മുതൽ ആരംഭിച്ചു. അപേക്ഷകർക്ക് ഒക്ടോബർ 11 വരെ അപേക്ഷിക്കാനുള്ള സമയപരിധി നൽകിയിട്ടുണ്ട്. ആകെ 285 തസ്തികകളിലേക്കാണ് ഈ പരീക്ഷയിലൂടെ നിയമനം നടത്തുക.


പ്രായപരിധി

അപേക്ഷകർ 21-നും 32-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭ്യമാണ്.


അപേക്ഷ ഫീസ്

പരീക്ഷാ ഫീസായി അപേക്ഷകർ 200 രൂപ അടയ്ക്കണം. എന്നിരുന്നാലും, സ്ത്രീ/എസ്‌സി/എസ്‌ടി/വികലാംഗ വിഭാഗങ്ങളിലുള്ള ഉദ്യോഗാർഥികളെ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വിദ്യാഭ്യാസ യോഗ്യത അടക്കമുള്ള കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക അറിയിപ്പ് കാണുന്നതിന് സന്ദർശിക്കുക: https://upsc(dot)gov(dot)in/sites/default/files/Notif-CGSE-2023-Eng-Final-210922(dot)pdf


3. എൻജിനീയറിംഗ് സർവീസസ് പരീക്ഷ

സിവിൽ, മെകാനികൽ, ഇലക്ട്രികൽ, ഇലക്‌ട്രോണിക്‌സ്, ടെലികമ്യൂണികേഷൻ എൻജിനീയറിങ് എന്നീ വിഭാഗങ്ങൾക്ക് കീഴിലുള്ള കീഴിലുള്ള ഗ്രൂപ് എ, ബി വിഭാഗങ്ങളിലെ 327 തസ്തികകളിലേക്കാണ് ഈ റിക്രൂട്മെന്റിലൂടെ നിയമനം. എൻജിനീയറിംഗ് സർവീസസ് പ്രിലിമിനറി പരീക്ഷ 2023 ഫെബ്രുവരി 19 ന് നടക്കും. എൻജിനീയറിംഗ് ബിരുദധാരികൾക്ക് ഇതിന് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ നാല് ആണ്.


പ്രായം

21 വയസ് തികഞ്ഞിരിക്കണം കൂടാതെ 2023 ജനുവരി ഒന്നിന് 30 വയസ് കൂടാൻ പാടില്ല.


വിദ്യാഭ്യാസ യോഗ്യത

ബന്ധപ്പെട്ട മേഖലയിൽ എൻജിനീയറിംഗിൽ ബിരുദം.


അപേക്ഷ ഫീസ്

ഉദ്യോഗാർഥി (സ്ത്രീ/എസ്‌സി/എസ്‌ടി/പിഡബ്ല്യുബിഡി ഒഴികെ) 200 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതുണ്ട്.


തെരഞ്ഞെടുക്കൽ നടപടിക്രമം

പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, പേഴ്സണാലിറ്റി ടെസ്റ്റ് എന്നിവയെ അടിസ്ഥാനമാക്കി യുപിഎസ്‌സി എൻജിനീയറിങ് സർവീസിലേക്കുള്ള ഉദ്യോഗാർഥികളെ ഷോർട് ലിസ്റ്റ് ചെയ്യും.


3 പോസ്റ്റിലേക്കും അപേക്ഷിക്കേണ്ടത് ഇങ്ങനെ

1. ഔദ്യോഗിക വെബ്സൈറ്റ് upsconline(dot)nic(dot)in സന്ദർശിക്കുക
2. '‘Registration' എന്നതിലേക്ക് പോയി ആവശ്യമായ വിവരങ്ങൾ നൽകി One Time Registration (OTR) നടത്തുക.
3. തുടർന്ന് ലോഗിൻ ചെയ്ത് ആവശ്യമായ ലിങ്കിലേക്ക് പോകുക
4. അപേക്ഷാ ഫോം പൂരിപ്പിച്ച് രേഖകൾ അപ്ലോഡ് ചെയ്ത് സമർപിക്കുക
5. അപേക്ഷാ ഫീസ് അടയ്ക്കുക
6. സമർപിച്ച ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റൗട് എടുക്കുക.

You Might Also Like: 

Post a Comment