Follow KVARTHA on Google news Follow Us!
ad

Electrocuted | പിടിയാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു; കാട്ടുപന്നിയെ പിടികൂടാന്‍ ഒരുക്കിയ കെണിയാണ് അപകടത്തിന് കാരണമെന്ന് സംശയം

Palakkad: Elephant dies of electric shock#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പാലക്കാട്: (www.kvartha.com) മുണ്ടൂര്‍ നൊച്ചുപുള്ളിയില്‍ കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു. ഒരു വ്യക്തിയുടെ വളപ്പിലാണ് സംഭവം. 15 വയസ് പ്രായമുള്ള പിടിയാനയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. 

News,Kerala,State,Accident,Accidental Death,Elephant,Wild Elephants, Animals,Death,Electrocuted,forest,Local-News, Palakkad: Elephant dies of electric shock


കാട്ടുപന്നിയെ പിടികൂടാന്‍ വച്ച വൈദ്യുത പ്രവാഹമുള്ള കുരുക്കാണ് അപകടം വരുത്തിയതെന്നാണ് സംശയം. പുലര്‍ചെ നെല്‍പ്പാടത്താണ് ജഡം കണ്ടെത്തിയത്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞദിവസം ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തിയിരുന്നതാണെന്ന് പരിസരവാസികള്‍ പറഞ്ഞു.

Keywords: News,Kerala,State,Accident,Accidental Death,Elephant,Wild Elephants, Animals,Death,Electrocuted,forest,Local-News, Palakkad: Elephant dies of electric shock

Post a Comment