Follow KVARTHA on Google news Follow Us!
ad

Accidental Death | ഇരിട്ടിയില്‍ കാര്‍ വൈദ്യുതി തൂണിലിടിച്ച് ഡ്രൈവര്‍ മരിച്ചു: 3 പേര്‍ക്ക് പരിക്ക്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kannur,News,Accidental Death,Injured,hospital,Treatment,Kerala,
ഇരിട്ടി: (www.kvartha.com) ഇരിട്ടി കിളിയന്തറയില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പേരട്ട നാഷനല്‍ ക്രഷറിലെ ഡ്രൈവര്‍ പേരട്ട കല്ലംതോട്ടിലെ പള്ളി പിരിയാടന്‍ വീട്ടില്‍ പി പി പ്രമോദാ(50)ണ് മരിച്ചത്. 

Driver died after car hits power pole in Iritty : 3 injured, Kannur, News, Accidental Death, Injured, Hospital, Treatment, Kerala

ഇതേ ക്രഷറിലെ മാനേജര്‍ വയനാട് സ്വദേശി ശ്യാം ജിത്(40), ക്രഷര്‍ ജീവനക്കാരായ പേരട്ട സ്വദേശി ജയരാജന്‍ ചേലപ്പള്ളി(45) മെല്‍വിന്‍(35) എന്നിവരെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി പന്ത്രണ്ടുമണിയോടെ കിളിയന്തറ സെന്റ് തോമസ് ഹയര്‍സെകന്‍ഡറി സ്‌കൂളിന്സമീപമാണ് അപകടമുണ്ടായത്. ഇരിട്ടി ഭാഗത്തു നിന്നും കൂട്ടപുഴ ഭാഗത്തേക്ക് വരികയായിരുന്ന വാഗണര്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് സമീപത്തെ മതിലിലും ഇടിക്കുകയായിരുന്നു.

Driver died after car hits power pole in Iritty : 3 injured, Kannur, News, Accidental Death, Injured, Hospital, Treatment, Kerala

കാര്‍ ഓടിച്ചിരുന്ന പ്രമോദ് സംഭവസ്ഥലത്തു വെച്ചുതന്നെ മരണമടഞ്ഞിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ആദ്യം ഇരിട്ടിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. പ്രമോദിന്റെ മൃതദേഹം കണ്ണൂര്‍ ഗവ.മെഡികല്‍ കോളജിലേക്ക് മാറ്റി.

പേരട്ട കല്ലംതോട്ടിലെ പരേതനായ പള്ളി പിരിയാടാന്‍ ശങ്കരന്‍ നായരുടെയും പാലയാടന്‍ കല്യാണിയുടെയും മകനാണ് മരിച്ച പ്രമോദ്. ഏറെക്കാലമായി ക്രഷറിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

ഭാര്യ: ബിന്ദു. മക്കള്‍: സ്നേഹമോള്‍ (അധ്യാപിക കീഴുര്‍ വി യു പി സ്‌കൂള്‍) സഞ്ജയ്( ഐ ടി ഐ വിദ്യാര്‍ഥി) മരുമകന്‍: വിനയരാജ്(മാനേജര്‍ ടാറ്റ പ്രൈവറ്റ് ലിമിറ്റഡ് കണ്ണൂര്‍) സഹോദരങ്ങള്‍: പ്രശാന്ത്(കന്‍ഡക്ടര്‍ കുന്നോത്ത്) പ്രഭാവതി( എടക്കാനം).

Keywords: Driver died after car hits power pole in Iritty : 3 injured, Kannur, News, Accidental Death, Injured, Hospital, Treatment, Kerala.

Post a Comment