Follow KVARTHA on Google news Follow Us!
ad

Lung Cancer | ലോക ശ്വാസകോശ അര്‍ബുദ ദിനം: പുകവലിക്കാത്തവര്‍ക്ക് എന്തുകൊണ്ടാണ് ഈ രോഗം വരുന്നത്?

World Lung Cancer Day 2022: Why Non-smokers are Getting the Disease?, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) പുരുഷന്മാരിലും സ്ത്രീകളിലും മരണത്തിലേക്ക് നയിക്കുന്ന പ്രധാന രോഗങ്ങളിലൊന്നാണ് ശ്വാസകോശ അര്‍ബുദം (Lung cancer) . അതിനാല്‍, ഈ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, ഓഗസ്റ്റ് ഒന്ന് ലോക ശ്വാസകോശ കാന്‍സര്‍ ദിനമായി ആചരിക്കുന്നു. അവബോധം വളര്‍ത്തുന്നതിനു പുറമേ, ഈ പ്രത്യേക ദിനം സ്വയം പരിശോധിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
                   
Latest-News, National, Top-Headlines, World-Cancer-Day, Cancer, Health, Smoking, Diseased, Health & Fitness, World Lung Cancer Day 2022, Lung Cancer, World Lung Cancer Day 2022: Why Non-smokers are Getting the Disease?.

ശരീരത്തിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്ന രോഗമാണ് ക്യാന്‍സര്‍ എന്നാണ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) നല്‍കുന്ന നിര്‍വചനം. ശ്വാസകോശത്തില്‍ ബാധിക്കുന്ന ക്യാന്‍സറുകള്‍ ശ്വാസകോശ അര്‍ബുദം എന്ന് അറിയപ്പെടുന്നു. ഇത് ശ്വാസകോശത്തില്‍ ആരംഭിക്കുകയും ലിംഫ് നോഡുകളിലേക്കോ (ലാസികാ ഗ്രന്ഥി) മസ്തിഷ്‌കം പോലുള്ള ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്കോ വരെ വ്യാപിച്ചേക്കാം

പുകവലിക്കാത്തവര്‍ക്ക് എന്തുകൊണ്ടാണ് ഈ രോഗം വരുന്നത്?

ശ്വാസകോശ അര്‍ബുദം പ്രധാനമായും 65 വയസും അതില്‍ കൂടുതലുമുള്ളവരിലാണ് സംഭവിക്കുന്നത്, 45 വയസിന് താഴെയുള്ള രോഗികളില്‍ വളരെ കുറച്ച് കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അമേരികന്‍ കാന്‍സര്‍ സൊസൈറ്റി റിപോര്‍ട് ചെയ്തിട്ടുണ്ട്. പുകവലിക്കുന്ന ആളുകള്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ സിഗരറ്റ് വലിക്കുന്നത് മാത്രമല്ല ശ്വാസകോശ കാന്‍സറിന് പിന്നിലെ കാരണം.
അതിശയകരമെന്നു പറയട്ടെ, ശ്വാസകോശ അര്‍ബുദത്തിന്റെ മറ്റ് ചില അപകട ഘടകങ്ങളില്‍ 'സെകന്‍ഡ് ഹാന്‍ഡ് പുകവലിയും' ഉള്‍പെടുന്നു. അതായത്, നിങ്ങള്‍ സിഗരറ്റ് കൈയില്‍ പിടിച്ചിട്ടില്ലെങ്കിലും മറ്റൊരാള്‍ പുകവലിക്കുമ്പോള്‍ നിങ്ങള്‍ അടുത്തുണ്ടെങ്കില്‍ നിങ്ങള്‍ ശ്വാസകോശ അര്‍ബുദത്തിന് ഇരയായേക്കാം.

ഇതുകൂടാതെ, പുകവലിക്കാത്തവരില്‍ ശ്വാസകോശ അര്‍ബുദത്തിനുള്ള മറ്റ് ചില കാരണങ്ങള്‍ ചില വിഷവസ്തുക്കള്‍, പാരമ്പര്യ ജീനുകള്‍ എന്നിവയാണ്. മാത്രമല്ല, വായു മലിനീകരണവും വായുവില്‍ അടങ്ങിയിരിക്കുന്ന മറ്റ് നിരവധി രാസവസ്തുക്കളും ശ്വാസകോശ അര്‍ബുദത്തിന് ഇടയാക്കിയേക്കാം.
സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ സമീപകാല റിപോര്‍ട് അനുസരിച്ച്, അമേരികയിലെ ശ്വാസകോശ കാന്‍സര്‍ കേസുകളില്‍ 10 മുതല്‍ 20 ശതമാനം വരെ അല്ലെങ്കില്‍ 20,000 മുതല്‍ 40,000 വരെ ശ്വാസകോശ അര്‍ബുദ രോഗികള്‍ 100 സിഗരറ്റില്‍ താഴെ വലിച്ചവരോ അല്ലെങ്കില്‍ ജീവിതകാലത്ത് തീരെ വലിക്കുകയോ ചെയ്യാത്തവരാണ്.

സിഗരറ്റ് വലിച്ചാലും ഇല്ലെങ്കിലും, രണ്ട് സാഹചര്യങ്ങളിലും ശ്വാസകോശ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ സാധാരണമാണ്. ശ്വാസകോശാര്‍ബുദം നെഞ്ചിലും വാരിയെല്ലിലും വേദന ഉണ്ടാക്കുന്നു. വിട്ടുമാറാത്തതോ വരണ്ടതോ കഫമോ രക്തമോ ഉള്ളതുമായ ചുമയാണ് ഏറ്റവും സാധാരണമായ ലക്ഷണം. ക്ഷീണം, വിശപ്പില്ലായ്മ, ശരീരഭാരം കുറയല്‍, ബലഹീനത എന്നിവയാണ് മറ്റ് സാധാരണ ലക്ഷണങ്ങള്‍.

Keywords: Latest-News, National, Top-Headlines, World-Cancer-Day, Cancer, Health, Smoking, Diseased, Health & Fitness, World Lung Cancer Day 2022, Lung Cancer, World Lung Cancer Day 2022: Why Non-smokers are Getting the Disease?.
< !- START disable copy paste -->

Post a Comment